രാസവസ്തുക്കളും അതുവഴി ഉണ്ടാകുന്ന വിഷാംശവും ഇന്ന് പഴങ്ങളിലും പച്ചക്കറികളിലും സര്‍വ്വസാധാരണമാണ്. ഒന്നിനും സമയം തികയാത്ത എല്ലാവരും ഈ വിഷം അറിഞ്ഞുകൊണ്ട് വാങ്ങി കഴിക്കാനും നിര്‍ബന്ധിതരാകുന്നു. ജൈവമെന്ന് വില്‍പനക്കാര്‍ എത്രത്തോളം അവകാശപ്പെട്ടാലും സ്വന്തം വീട്ടില്‍ കൃഷി ചെയ്തുണ്ടാക്കുന്ന പച്ചക്കറികളെ പോലെ ഒന്നിനെയും വിശ്വസിക്കാന്‍ സാധിക്കില്ല. ദിവസങ്ങളോളം കേടു കൂടാതിരിക്കുന്ന പച്ചക്കറികളുടെയും പഴങ്ങളുടെയും മൂല കാരണം രാസവസ്തുക്കള്‍ തന്നെയാണ്വി. ഒരു തൈ നടുമ്പോള്‍ മുതല്‍ തുടങ്ങുന്ന രാസവസ്തുക്കളുടെ പ്രയോഗം ഗുണഭോക്താക്കളെ നിത്യ രോഗത്തിലേക്കാണ് തള്ളി വിടുന്നത്. കഴിച്ചാലും കഴിച്ചില്ലെങ്കിലും മരിക്കും എന്നാല്‍ കഴിച്ചിട്ട് മരിച്ചുകൂടെ എന്ന് ചിന്തിക്കുന്നവര്‍ണ് പല മലയാളികളും, അവര്‍ക്ക് എന്നാല്‍ തങ്ങളുടെ മുഴുവന്‍ രോഗ പ്രതിരോധശേഷിയും നഷ്ടപ്പെട്ട് രോഗിയായി മരിക്കാതിരിക്കാന്‍, പഴങ്ങളിലെയും പച്ചക്കറികളിലെയും വിഷാംശം ഒരു പരിധി വരെ നമുക്ക് ഉള്ളിലെത്താതിരിക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്.
തണുത്ത വെള്ളത്തില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും കുറെ നേരമെടുത്തു കഴുകിയാല്‍ അവയുടെ തൊലിപ്പുറത്തുള്ള അണുക്കളും മാലിന്യങ്ങളും ഒഴിവാക്കാന്‍ കഴിയും എന്നത് എല്ലാവര്ക്കും അറിയാവുന്ന ഒരു വസ്തുതയാണ്. എന്നാല്‍ ആ വെള്ളത്തില്‍ കുറച്ച് ഉപ്പുകൂടി ചേര്‍ത്ത് അതില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും കുറെനേരം മുക്കിവച്ചാല്‍ അതിനു പുറത്തെ രാസവസ്തുക്കളും ബാക്ടീരിയകളും കീടനാശിനിയംശങ്ങളും ഇല്ലാതാകും. കരണമെന്തെന്നാല്‍ ഉപ്പുവെള്ളത്തിനു ബാക്ടീരിയകളെ നശിപ്പിക്കാനുള്ള കഴിവ് വളരെയധികം ഉണ്ട്. അതുമല്ലെങ്കില്‍ ഒരല്പം വിനാഗിരിയില്‍ മുക്കി വെച്ചാലും മതിയാകും.
ഒരു പരിധി വരെ പലപ്പോഴും പഴങ്ങളുടെയും പച്ചക്കറികളുടെയും തൊലിപ്പുറത്താണ് കൂടുതല്‍ മാലിന്യവും അണുക്കളും രാസവസ്തുക്കളും ഒട്ടിപ്പിടിക്കുന്നത്. അതുകൊണ്ടു തന്നെ തൊലി ചെത്തിക്കളഞ്ഞാല്‍ ഇവയുടെ വിഷാംശങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാനാവും. മാത്രമല്ല വെള്ളം നന്നായി തിളപ്പിച്ച ശേഷം പഴങ്ങളും പച്ചക്കറികളും അവയില്‍ 15 സെക്കന്‍ഡ് മുതല്‍ ഒരു മിനിട്ട് വരെ മുക്കിവച്ചശേഷം അവിടെ നിന്നെടുത്തു നന്നായി തണുത്ത വെള്ളത്തില്‍ വെക്കുന്നതും അവയിലെ മാലിന്യങ്ങളും അണുക്കളും ഇല്ലാതാക്കാന്‍ സഹായിക്കും.
പകുതി മുറിച്ച നാരങ്ങയുടെ നീരോ അല്പം സിട്രിക് ആസിഡോ വെള്ളത്തില്‍ കലക്കിയ ശേഷം പച്ചക്കറിയോ പഴങ്ങളോ അതില്‍ മുക്കിന്നത് മാലിന്യവും അണുക്കളും ഇല്ലാതാക്കും. ആപ്പിള്‍ പോലുള്ള പല പഴങ്ങളിലും മെഴുകിന്റെ ആവരണം ഉള്ളത് നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിരിക്കും. ഇത് അകത്തു ചെല്ലുന്നത് ശരീരത്തിന് അപകടമുണ്ടാക്കുന്നതിനാല്‍ കത്തിയോ നഖമോ ഉപയോഗിച്ച് അത് ചുരണ്ടിക്കളയണം. കൂടാതെ ഒരു ടീസ്പൂണ്‍ മഞ്ഞള്‍പൊടി വെള്ളത്തിലിട്ടു കലക്കിയ ശേഷം അതില്‍ പഴങ്ങളും പച്ചക്കറികളും മുക്കിവയ്ക്കുന്നത് വളരെ നല്ലൊരു വഴിയാണ്.
നാരങ്ങാനീരും ബേക്കിംഗ് സോഡയും വെള്ളത്തില്‍ കലര്‍ത്തിയ ലായനി പഴങ്ങളിലോ പച്ചക്കറികളിലോ സ്‌പ്രേ ചെയ്ത് 8-10 മിനിറ്റിനു ശേഷം വെള്ളത്തിലിട്ടു കഴുകി ഉപയോഗിക്കുക. അവയ്ക്കു പുറത്തുള്ള കീടനാശിനി അംശങ്ങള്‍ ഇല്ലാതാകും. അതുമല്ലെങ്കില്‍ കടകളില്‍ കിട്ടുന്ന വിഷാംശം നീക്കാനുള്ള സ്പ്രേകള്‍ ലഭിക്കും. എന്നാല്‍, ഇത് മിതമായി മാത്രമേ ഉപയോഗിക്കാവൂ. കാരണം അതിലെ രാസവസ്തുക്കള്‍ ചിലപ്പോള്‍ ദോഷകരമായേക്കാം.
Post Your Comments