![](/wp-content/uploads/2018/10/t-padmanafbhan.jpg)
തൃശൂര്‍: പുത്തേഴത്ത് അവാര്‍ഡ് സ്വന്തമാക്കി കഥാകൃത്ത് ടി പത്മനാഭന്‍ . പുത്തേഴത്ത് രാമന്‍മേനോന്റെ 127-ാം ജന്മദിനത്തോടനുബന്ധിച്ച് സാഹിത്യ അക്കാദമി ഹാളില്‍ 21ന് വൈകീട്ട് 4ന് അവാര്‍ഡ് ദാനം നടക്കും. 25,001 രൂപയും ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
ചടങ്ങിൽ കേരളസാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ അവാര്‍ഡ് സമര്‍പ്പണം നിര്‍വഹിക്കും. ചടങ്ങില്‍ ട്രസ്റ്റി പ്രസിഡന്റ് ഡോ. പുത്തേഴത്ത് രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും.
സേതു, മാരത്ത് ലക്ഷ്മി, പുത്തേഴത്ത് കുമാരമേനോന്‍, പി പരമേശ്വരന്‍, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍, ഡോ. ലക്ഷ്മികുമാരി, ശ്രീകുമാര്‍ പുത്തേഴത്ത്, പുത്തേഴത്ത് ശശിധരമേനോന്‍ എന്നിവര്‍ പങ്കെടുക്കും.
Post Your Comments