KeralaLatest News

ടെസ്റ്റ് ഡ്രൈവിനു നല്‍കുന്ന വാഹനങ്ങളില്‍ കൃത്രിമം: പുതിയ വാഹനമെന്ന് കാണിച്ച് വില്‍പ്പന

കാക്കനാട്: ടെസ്റ്റ് ഡ്രൈവിനായി ഡീലര്‍ക്കു കമ്പനി നല്‍കുന്ന വാഹനങ്ങളില്‍ കൃത്രിമം നടത്തുന്നു. വാഹനം വാങ്ങാനെത്തുന്നവര്‍ക്ക് ഓടിച്ച നോക്കാന്‍ നല്‍കുന്ന വാഹനങ്ങളിലാണ് കൃത്രിമം കണ്ടെത്തിയത്. ഡീലറുടെ ആവശ്യം കഴിഞ്ഞാല്‍ സ്പീഡോ മീറ്ററില്‍ കൃത്രിമം കാണിച്ച് പുതിയ വാഹനമെന്ന പേരിലാണ് ഇവ വില്‍ക്കുന്നു. ഡീലര്‍ പ്രദര്‍ശനത്തിനുപയോഗിക്കുന്നതെന്നു പറയുന്ന ആഡംബര കാര്‍ കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹന വകുപ്പു പിടികൂടിയിരുന്നു. രജിസ്റ്റര്‍ ചെയ്യാതെ ട്രേഡ് സര്‍ട്ടിഫിക്കറ്റ് മാത്രം ഉപയോഗിച്ച്, സ്വന്തം ആവശ്യത്തിന് ഓടുന്നതിനിടെയാണ് കാര്‍ പിടികൂടിയത്.

ഡീലര്‍മാര്‍ക്ക് കമ്പനി നല്‍കുന്ന് ഇത്തരം വാഹനങ്ങള്‍ ഒരു നിശ്ചിത കാലയളവില്‍ ഉപയോഗിച്ച് പിന്നീട് സ്പീഡോ മീറ്ററില്‍ കൃത്രിമം കാട്ടി പുതിയ കാറെന്ന വ്യാജേനെ വില്‍ക്കുന്നുവെന്നാണു മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പ്രദര്‍ശനത്തിനായി നല്‍കുന്ന കാറുകള്‍ ഉപയോഗം കഴിഞ്ഞാല്‍ സെക്കന്‍ഡ് ഹാന്‍ഡായേ വില്‍ക്കാന്‍ പാടുള്ളൂ എന്ന് നിബന്ധനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button