ഭുവനേശ്വര്‍: ഒഡീഷയിലാണ് പണമില്ലാത്തതിനാല്‍ അച്ഛന്‍ മകളുടെ മൃതദേഹവുമായി എട്ടുകിലോമീറ്റര്‍ നടന്ന് പോകേണ്ടിവന്നത്. ഗജപതി ജില്ലയിലെ അതംങ്ക്പുര്‍ ഗ്രാമത്തിലെ മുകുന്ദ് ഡോറ എന്ന ആളാണ് മണ്ണിടിഞ്ഞു വീണ് കഴിഞ്ഞ പതിനൊന്നിന് കാണാതായ തന്റെ മകള്‍ ബബിതയുടെ മൃതദേഹവും ചുമന്ന് എട്ട് കിലോമീറ്റര്‍ നടന്നത്. ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി എത്തിക്കാന്‍ വേണ്ടിയാണ് മുകുന്ദ് ഡോറ മൃതദേഹം ചുമന്ന് നടന്നത്. വേണ്ട സൗകര്യം പോലീസ് നല്‍കിയില്ല എന്നും തന്റെ കയ്യില്‍ ആവശ്യത്തിനു പണമില്ലായിരുന്നു എന്നും മുകുന്ദ് പറഞ്ഞു.
Post Your Comments