Latest News

ഇനി ചായ കുടിക്കു തടിയകറ്റൂ..

ചായ കുടിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ഒരു ദിവസം ഉന്മേഷത്തോടെ തുടങ്ങാൻ ചായ കൂടിയേ തീരു എന്ന കരുതുന്നവരാണ് മിക്കവരും. മാത്രമല്ല ഇടയ്ക്കിടെ ചായ കുടിയ്ക്കുന്നത് മിക്ക ആളുകളുടെയും ശീലവുമാണ്. തടി കുറയ്‌ക്കാന്‍ നല്ലതാണ്‌ ചായ എന്ന എത്രപേർക്കറിയാം. ശരീരത്തില്‍ അടിഞ്ഞ്‌ കൂടിയിരിക്കുന്ന കൊഴുപ്പ്‌ മാറ്റി തടി കുറയ്‌ക്കാന്‍ ഗ്രീൻ ടി സഹായിക്കുമെന്ന് എല്ലാവരും കേട്ടിരിക്കുമെങ്കിലും അത് കൂടാതെയും മറ്റ് ചില ചായകൾ കൂടിയുണ്ട്.

തടി കുറയ്‌ക്കാന്‍ ഏറ്റവും നല്ലത് ഗ്രീന്‍ ടീ തന്നെ. ശരീരത്തിലെ കൊഴുപ്പ്‌ അകറ്റി ആന്റിഓക്‌സിഡന്റ്‌ കൂട്ടുകയും മെറ്റബോളിസം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനാലാണ് അമിത വണ്ണമാകറ്റാൻ ഗ്രീന്‍ ടീ സഹായിക്കുന്നത്. കൂടാതെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഏറ്റവും നല്ലതാണിത്. ദിവസവും മൂന്ന്‌ ഗ്ലാസ്‌ ഗ്രീന്‍ടീയെങ്കിലും കുടിക്കുന്നത് ആരോഗ്യത്തിനു ഉത്തമം.

ഗ്രീൻ ടി കഴിഞ്ഞാൽ പിന്നെ കേമൻ പുതിനയില ചായ തന്നെ. ശരീരത്തിലെ കലോറി ഇല്ലാതാക്കി തടി കുറയ്‌ക്കാന്‍ സഹായിക്കുന്ന ഒന്നാണ്‌ പുതിന ചായ. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും, പനി, ജലദോഷം, ചുമ, കഫക്കെട്ട്‌ എന്നീ പ്രശ്‌നങ്ങള്‍ക്കും നല്ലൊരു പരിഹാരം കൂടിയാണ് ഈ പുതിന ചായ.

സ്‌റ്റാര്‍ അനിസ്‌ ടീ അല്ലെങ്കിൽ തക്കോലം ടീയെ കുറിച്ച്‌ ഒരുപക്ഷെ നിങ്ങള്‍ ആദ്യമായിട്ടാകും കേള്‍ക്കുക. ആഫ്രിക്ക, ചൈന,ജപ്പാന്‍,നേപ്പാള്‍,ഭൂട്ടാന്‍ എന്നീ രാജ്യങ്ങളില്‍ കാണപ്പെടുന്ന ഒരുതരം ചായയാണിത്. . ദഹനസംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കാനും ശരീരത്തിലെ കൊഴുപ്പ്‌ അകറ്റി തടി കുറയ്ക്കാനും സ്‌റ്റാര്‍ അനിസ്‌ ടീ നല്ലതാണ്‌ .രാത്രി ഉറങ്ങുന്നതിന്‌ 1 മണിക്കൂര്‍ മുമ്പേ ഒരു ഗ്ലാസ് സ്‌റ്റാര്‍ അനിസ്‌ ടീ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം.

പിന്നെ ചൈനയില്‍ മാത്രം കണ്ട്‌ വരുന്ന ഒന്നാണ്‌ ഓലോങ്‌ ടീ. തടി കുറയ്‌ക്കാന്‍ ഓലോങ്‌ ടീ സഹായിക്കും. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ അത്യുത്തമമാണ് ഓലോങ്‌ ടീ. ദിവസവും രണ്ട്‌ കപ്പ്‌ ഓലോങ്‌ ടീ കുടിക്കാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും.

തടി കുറയ്‌ക്കാന്‍ മറ്റൊരു വഴിയാണ് റോസ്‌ ടീ. റോസാപ്പൂവിന്റെ നാലോ അഞ്ചോ ഇതളുകള്‍ ചൂടുവെള്ളത്തിലിട്ടുവയ്‌ക്കുക.ശേഷം തേന്‍ ഉപയോഗിച്ച്‌ കുടിക്കാം. രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതാണ്‌ കൂടുതല്‍ നല്ലത്‌. വിറ്റാമിന്‍ എ,ബി,സി,ഡി എന്നിവ ധാരാളം അടങ്ങിയ ഒന്നാണ്‌ ഇത്. മലബന്ധ പ്രശ്‌നത്തിനും ഏറ്റവും നല്ലൊരു പ്രതിവിധിയാണ്‌ റോസ്‌ ടീ.

shortlink

Related Articles

Post Your Comments

Related Articles


Back to top button