Latest NewsBusiness

ജെറ്റ് എയര്‍വെയ്‌സിന്റെ ഓഹരികള്‍ പ്രമുഖ കമ്പനി വാങ്ങാനൊരുങ്ങുന്നതായി റിപ്പോർട്ട്

നരേഷ് ഗോയലിന്റെ ഉടമസ്ഥതയിലാണ് നിലവില്‍ കമ്പനിയുടെ 51 ശതമാനം ഓഹരിയുള്ളത്

ന്യൂഡല്‍ഹി: കടക്കെണിയിലായ പ്രമുഖ എയർ ലൈൻസ് കമ്പനി ജെറ്റ് എയര്‍വെയ്‌സിന്റെ ഓഹരികള്‍ വാങ്ങാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. ഇരുവരും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജെറ്റ് എയര്‍വെയ്‌സിന്റെ 26 ശതമാനം ഓഹരികള്‍ വാങ്ങാമെന്നും കമ്പനിയുടെ മാനേജ്‌മെന്റ് തലത്തിലുള്ള നിയന്ത്രണം വേണമെന്നു ടാറ്റ ആവശ്യപ്പെടുന്നു. അതോടൊപ്പം ഓപ്പണ്‍ ഓഫര്‍ ലെറ്റര്‍ ഉപയോഗിച്ച് മറ്റൊരു 26% ഓഹരികള്‍ കൂടി വാങ്ങാനും ടാറ്റാ ഗ്രൂപ്പ് താല്‍പര്യപ്പെടുന്നുണ്ട്. വാര്‍ത്തയെ കുറിച്ച് പ്രതികരിക്കാന്‍ ടാറ്റ വക്താവ് തയ്യാറായില്ല. ഊഹാപോഹങ്ങള്‍ നിറഞ്ഞതാണെന്നായിരുന്നു ജെറ്റ് എയര്‍വേയ്‌സിന്റെ പ്രതികരണം.

ഇന്ധനവില വര്‍ധന, രൂപയുടെ മൂല്യശോഷണം എന്നീ കാരണങ്ങൾ കൊണ്ട് ജെറ്റ് എയര്‍വേയ്‌സ് വന്‍പ്രതിസന്ധിയാണ് നേരിടുന്നത്. നരേഷ് ഗോയലിന്റെ ഉടമസ്ഥതയിലാണ് നിലവില്‍ കമ്പനിയുടെ 51 ശതമാനം ഓഹരിയുള്ളത്. ബാക്കി ഓഹരി എത്തിഹാദ് എയര്‍വേയ്‌സും മറ്റുള്ളവരുടെയും കൈവശമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button