കൊളംബോ∙ റിസർച് ആൻഡ് അനാലിസിസ് വിങ് (റോ) തന്നെ വധിക്കാൻ പദ്ധതിയിട്ടതായുള്ള ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ആരോപണത്തിൽ പ്രതികരിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ശ്രീലങ്കയുമായി നിലവിലുള്ള ബന്ധത്തിൽ ആശങ്കപ്പെടാൻ യാതൊന്നുമില്ലെന്നു മന്ത്രാലയം വക്താവ് രവീഷ് കുമാർ വ്യക്തമാക്കി.
ഇപ്പോഴും മികച്ച രീതിയിലുള്ള സൗഹൃദമാണ് ഇരുരാജ്യങ്ങളും തമ്മിൽ. ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ഏതാനും ദിവസങ്ങൾക്കകം ഡൽഹി സന്ദർശിക്കുമെന്നും രവീഷ് പറഞ്ഞു.
ഇന്ത്യയുടെ ചാരസംഘടനയായ റോ തന്നെ വധിക്കാൻ ശ്രമിച്ചെന്നും, ഇതു സംബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അറിവുണ്ടാകണമെന്നില്ലെന്നും സിരിസേന പ്രതിവാര മന്ത്രിസഭായോഗത്തിൽ പറഞ്ഞതായി വാർത്ത പ്രചരിച്ചിരുന്നു.എന്നാൽ ഇതു സത്യമല്ലെന്നു ശ്രീലങ്കൻ സർക്കാർ പ്രസ്താവനയിറക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ വിളിച്ച് ഇക്കാര്യം സംസാരിച്ചെന്നു ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ ഓഫിസും വ്യക്തമാക്കി
Post Your Comments