ദീപാവലി പ്രമാണിച്ച് കിടിലൻ ഓഫറുകളുമായി ജിയോ രംഗത്ത്. 149-ന് മുകളില്‍ ഉള്ള എല്ലാ ഓഫറുകള്‍ക്കും 100% ക്യാഷ് ബാക്ക് ഓഫറാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. മൈ ജിയോ ആപ്പിലൂടെ മൈ കൂപ്പണ്‍സ് ഉപയോഗിച്ച് 149-ന് മുകളില്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്കായിരിക്കും 100% ക്യാഷ് ബാക്ക് ലഭിക്കുക. ഒന്നിലധികം റീചാര്‍ജുകള്‍ ചെയ്യുന്നവര്‍ക്കും ഈ ഓഫറുകള്‍ ലഭിക്കും. കൂടാതെ 1699 രൂപയുടെ ഒരു വര്‍ഷത്തെ പ്ലാനും റിലയന്‍സ് അവതരിപ്പിച്ചിട്ടുണ്ട്.
നവംബര്‍ 30 മുതലാണ് ജിയോ ദിവാലി ക്യാഷ് ബാക്ക് ഓഫറുകള്‍ ആരംഭിക്കുക. ഡിസംബര്‍ 31-നോ അതിനുള്ളിലോ കൂപ്പണുകള്‍ ഉപയോഗിച്ചാല്‍ മതിയാകും. 1699 രൂപയുടെ ഒരു വര്‍ഷത്തെക്കുള്ള പ്ലാന്‍ ചെയ്താല്‍ ദിവസവും 1.5 ജീബി ഡാറ്റ 365 ദിവസത്തേക്ക് ലഭിക്കും. അതായത് മൊത്തത്തില്‍ 547 ജിബി ഡേറ്റയും ദിവസവും 100 എസ്. എം. എസുകളും ലഭിക്കും.
Post Your Comments