ബെയ്ജിങ്: ഇൻഷുറൻസ് തുക ലഭിക്കാൻ മരിച്ചെന്ന് വ്യാജവാർത്ത നഷ്ടമായത് കുടുംബത്തെ. ഇന്‍ഷൂറന്‍സ് തുക ലഭിക്കാന്‍ മരിച്ചെന്ന് പ്രചരിപ്പിച്ച 34-കാരന് ഭാര്യയെയും കുട്ടികളെയും നഷ്ടമായി.
ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലാണ് ദാരുണമായ സംഭവം. കാറപകടത്തില്‍ മരിച്ചതായി കാണിച്ച് ഇന്‍ഷൂറന്‍സ് കമ്പനിയില്‍നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച ചൈനീസ് യുവാവിന്റെ ഭാര്യയും കുട്ടികളുമാണ് ഇയാള്‍ മരിച്ചെന്ന് കരുതി ജീവനൊടുക്കിയത്.
ഇന്‍ഷൂറന്‍സ് തുക ലഭിക്കാന്‍ കാലതാമസമെടുക്കുന്നതിനാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും യുവാവിന് പുറത്തിറങ്ങാനായില്ല. അതിനിടെ ഭര്‍ത്താവിനെ നഷ്ടപ്പെട്ട ഭാര്യ കടുത്ത വിഷാദത്തിലായി ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒക്ടോബര്‍ പത്തിനാണ് യുവതി രണ്ട് കുട്ടികളുമായി പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത്.
തനിക്ക് ഭര്‍ത്താവിനൊപ്പം വീണ്ടും ജീവിക്കണമെന്നും, ഒറ്റയ്ക്ക് പോകാനാണ് ആഗ്രഹമെന്നും, എന്നാല്‍ തന്റെ മക്കള്‍ അനാഥരാകുമെന്നതിനാല്‍ അവരെയും കൂടെക്കൂട്ടുകയാണെന്നും ജീവനൊടുക്കുന്നതിന് മുമ്പ് യുവതി സോഷ്യല്‍മീഡിയയില്‍ കുറിച്ചിരുന്നു. യുവതിയുടെയും കുട്ടികളുടെയും മൃതദേഹം കണ്ടെടുത്തിന് പിന്നാലെ ഒളിവിലായിരുന്ന യുവാവ് പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് സംഭവിച്ചതെല്ലാം ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി. ഇന്‍ഷൂറന്‍സ് കമ്പനിയെ കബളിപ്പിച്ച് തട്ടിപ്പ് നടത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
Post Your Comments