
ന്യൂഡല്‍ഹി: കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ പാര്‍ട്ടിയിലെ ചില ഹിന്ദു സഹോദരങ്ങള്‍ തന്നെ പ്രചാരണത്തിന് വിളിക്കാറില്ലെന്നും താന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയാല്‍ ഹിന്ദു വോട്ടുകള്‍ നഷ്ടമാകുമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ ഭയക്കുന്നതായും മുതിര്‍ന്ന പാര്‍ട്ടി നേതാവ് ഗുലാം നബി ആസാദ് അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍ നടന്ന പൂര്‍വ വിദ്യാര്‍ഥി സമ്മേളനത്തില്‍ പങ്കെടുക്കവെ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസുകാരനായിരുന്നപ്പോള്‍ രാജ്യത്തുടനീളമുള്ള 95 ശതമാനം ഹിന്ദു നേതാക്കളും തന്നെ പ്രചാരണത്തിന് വിളിച്ചിരുന്നു എന്നലാല്‍ അതിപ്പോള്‍ വെറും 20 ശതമാനമായി കുറഞ്ഞിരിക്കുന്നു. ഞാന്‍ വന്നാല്‍ ഹിന്ദു വോട്ടുകള്‍ കുറയുമെന്ന ഭയമാണ് അവര്‍ക്കെന്നും ഗുലാം നബി ആസാദ് ആരോപിച്ചു.
ഇതോടൊപ്പമാണ് പ്രചാരണത്തിന് വിളിക്കാത്തതിലുള്ള പരസ്യ പ്രതിഷേധവുമായി കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങും രംഗത്തെത്തിയത്. മധ്യപ്രദേശും രാജസ്ഥാനുമടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ വരുന്നത്.
Post Your Comments