ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ ഭീകരന് നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്. ബുധനാഴ്ച രാത്രി ബാരാമുല്ല-ശ്രീനഗര്‍ ദേശീയപാതയില്വച്ചായിരുന്നു ആക്രമണം.
ഡിഎസ്പി സഫര്‍ മെഹ്ദി, ഷബീര്‍ അഹമ്മദ്, അഷിഖ് ഹുസൈന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചതായും പോലീസ് കൂട്ടിച്ചേര്‍ത്തു.
Post Your Comments