Latest NewsIndia

മുൻ മുഖ്യമന്ത്രി അന്തരിച്ചു

രണ്ടു സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രി പദം അലങ്കരിച്ച രാജ്യത്തെ ഏക വ്യക്തി എന്ന അപൂര്‍ ബഹുമതി സ്വന്തമാക്കി

ന്യൂഡല്‍ഹി: മുതിർന്ന കോൺഗ്രസ്സ് നേതാവ് എന്‍.ഡി.തിവാരി (92) അന്തരിച്ചു.  വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്‍ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുന്‍ കേന്ദ്ര മന്ത്രി,ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ മുന്‍ മുഖ്യമന്ത്രി, ആന്ധ്രപ്രദേശിന്‍റെ മുന്‍ ഗവര്‍ണർ ഏന്നീ ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.

1986-87 കാലഘട്ടത്തില്‍ രാജീവ് ഗാന്ധി മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായിരുന്നു. 1976-77, 1984-85, 1988-89 എന്നീ കാലഘട്ടങ്ങളിലാണ് യുപി മുഖ്യമന്ത്രിയായിരുന്നത്. രണ്ടു സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രി പദം അലങ്കരിച്ച രാജ്യത്തെ ഏക വ്യക്തി എന്ന അപൂര്‍ ബഹുമതി സ്വന്തമാക്കി. 2007-09 കാലത്താണ് ആന്ധ്രപ്രദേശ് ഗവര്‍ണര്‍ പദവി വഹിച്ചത്.

1925ൽ നിലവില്‍ ഉത്തരാഖണ്ഡിന്‍റെ ഭാഗമായ പഴയ ഉത്തര്‍പ്രദേശിലെ നൈനിറ്റാളിലായിരുന്നു ജനനം. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തുകൊണ്ട് പൊതുപ്രവര്‍ത്തനം ആരംഭിച്ചു. അലഹബാദ് സര്‍വകലാശാലയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 1942 ഡിസംബര്‍ 14ന് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന് ബ്രിട്ടീഷ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button