
ഗുവാഹട്ടി: ഐ.എസ്.എല്ലില്‍ എ.ടി.കെയ്ക്കെതിരായ മത്സരത്തില്‍ മോശം പെരുമാറ്റത്തെ തുടര്‍ന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മലയാളി ഗോള്‍കീപ്പര്‍ ടി.പി രഹനേഷിനെ ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എ.ഐ.എഫ്.എഫ്) സസ്പെൻഡ് ചെയ്തു. എതിര് താരം ജെഴ്സന് വിയേരയെ മര്‍ദിച്ച സംഭവത്തെത്തുടര്‍ന്നാണ് നടപടി. ഇതോടെ വ്യാഴാഴ്ച ചെന്നെയ്ന് എഫ്.സിക്കെതിരായി നടക്കുന്ന മത്സരത്തിൽ കളിയ്ക്കാൻ രഹനേഷിന് കഴിയില്ല. ഈ മാസം നാലിന് എ.ടി.കെക്കെതിരായ മത്സരത്തിനിടയിൽ എ.ടി.കെയ്ക്ക് ലഭിച്ച കോര്‍ണര്‍ കിക്കിനിടെ രഹനേഷ്, വിയേരയെ അടിച്ചെന്നായിരുന്നു ആരോപണം.
Post Your Comments