Latest NewsKerala

നവജാത ശിശുക്കള്‍ മരിച്ചു

അഗളി :   അട്ടപ്പാടിയിൽ 2 ആദിവാസി കുട്ടികൾ മരിച്ചു. ദിവസങ്ങള്‍ മാത്രം പ്രായമുളള കുട്ടികളാണ് മരണപ്പെട്ടത്. ചിണ്ടക്കിയൂരിൽ 6 ദിവസം പ്രായമുള്ള പെൺകുട്ടിയും മഞ്ചിക്കണ്ടിയൂരിൽ 35 ദിവസം പ്രായമുള്ള ആൺകുട്ടിയുമാണു മരിച്ചത്.

ഗർഭാവസ്ഥയിൽ കുട്ടിയുടെ ഹൃദയത്തിനു തകരാറും വളർച്ചക്കുറവുമാണ് മരണകാരണമായത് . ആൺകുഞ്ഞിനു ശ്വാസംമുട്ടലും രക്തത്തിൽ അണുബാധയുമായിരുന്നു. ഇതുവരെ മേഖലയിൽ 8 കുട്ടികളാണു മരിച്ചതായി കണക്കുകള്‍ .കഴിഞ്ഞവർഷത്തെ മരണസംഖ്യ 16

shortlink

Related Articles

Post Your Comments

Related Articles


Back to top button