Latest NewsIndia

ആണ്‍മേധാവിത്വവും ലൈംഗിക വേട്ടയാടലുകളുമാണ് പ്രിയ ചോദ്യം ചെയ്തത് ; എംജെ അക്ബറിനെതിരെ 20 വനിതാ മാധ്യമപ്രവര്‍ത്തകര്‍

20 വനിതാ മാധ്യമപ്രവര്‍ത്തകര്‍ സാക്ഷിപറയാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി.

ന്യൂഡല്‍ഹി :  എംജെ അക്ബറില്‍ നിന്ന് നേരിട്ട ലെെംഗീക അതിക്രമം മാത്രമല്ല പ്രിയ ഉയര്‍ത്തിയ വിഷയമെന്നും സമൂഹത്തില്‍ ഇന്ന് സര്‍വ്വ സാധാരണമായി നിലനില്‍ക്കുന്ന പുരുഷ മേധാവിത്വത്തിനെതിരേയും ലെെംഗീക വേട്ടയാടലുകളെയും ലോകത്തിന് മുന്നില്‍ തുറന്ന് കാണിക്കുകയാണ് പ്രിയ രമണി ചെയ്തതെന്ന് വ്യക്തമാക്കി വനിതാ മാധ്യമപ്രവര്‍ത്തകര്‍.’ദ ഏഷ്യന്‍ ഏജ്’ സ്ഥാപക പത്രാധിപരും വിദേശകാര്യ സഹമന്ത്രിയും കൂടിയായ എം. ജെ. അക്ബറിനെതിരെ 20 വനിതാ മാധ്യമപ്രവര്‍ത്തകര്‍ സാക്ഷിപറയാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി.

ലെെംഗീകാരോപണം നേരിടുന്ന അക്ബറിന്‍റെ സ്ഥാപനത്തിലെയും ഡെക്കാന്‍ ക്രോണിക്കിലെയും വനിതാ മാധ്യമപ്രവര്‍ത്തകരാണ് അവര്‍ക്ക് നേരിട്ട ദുരനുഭവം കോടതിക്ക് മുന്നില്‍ തുറന്ന് പറയാന്‍ തയ്യാറായിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകയായ പ്രിയ രമണി എംജെ അക്ബറില്‍ നിന്ന് നേരിട്ട ലെെംഗീക ദുരനുഭവം സമൂഹത്തിന് മുന്നില്‍ പങ്ക് വെച്ചിരുന്നു. ഇതേത്തുടര്‍ന്ന് ആരോപണം നേരിട്ടയാള്‍ ഇപ്പോള്‍ കോടതിയില്‍ മാനനഷ്ടക്കേസ് നല്‍കിയിരിക്കുകയാണ്.ഈ കേസ് കോടതി പരിഗണിക്കുമ്പോള്‍ താങ്കള്‍ക്ക് പറയാന്‍ ഉളളത് കൂടി കേല്‍ക്കണമെന്നാണ് വനിതാ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു.

‘ദ ഏഷ്യന്‍ ഏജ്’ പത്രത്തിലെ മീനല്‍ ഭാഗല്‍,​ മനീഷ പാണ്ഡെ,​ തുഷിത പട്ടേല്‍,​ കനിക ഗലോട്ട്,​ ഐഷ ഖാന്‍,​ സുപര്‍ണ ശര്‍മ, രമോള തല്‍വാര്‍ ബാദം,​ ഹോയിനു ഹോസല്‍,​ കുശാല്‍റാണി ഗുലാഭ്,​ കനിക ഗസാരി,​ മാളവിക ബാനര്‍‌ജി,​ എ.ടി. ജയന്തി,​ ഹമിദ പര്‍ക്കര്‍,​ ജോനാലി ബുറാഗോഹെയിന്‍,​ മീനാക്ഷി കുമാര്‍,​ സുജാത ദത്ത സച്ച്‌ദേവ,​ കിരണ്‍ മണ്‍റാല്‍,​ രേശ്മി ചക്രബര്‍ത്തി,​ സഞ്ജാരി ചാറ്റര്‍ജി എന്നിവരും ഡെക്കാന്‍ ക്രോണിക്കിളിലെ ക്രിസ്റ്റിന ഫ്രാന്‍സിസ് എന്നിവരുമാണ് പിന്തുണയുമായി രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button