
ബുധനാഴ്ച്ച രാവിലെ രൂപയുടെ മൂല്യത്തില്‍ മുന്നേറ്റം. വിനിമയ വിപണിയില്‍ രാവിലെ ഡോളറിനെതിരെ 73.48 ന് വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ നാണയം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒന്‍പത് പൈസയുടെ ഇടിവ് നേരിട്ട് 73.42 എന്ന നിലയിലാണ്.അതിനിടെ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപ 20.01ൽ ആണ് വിൽപ്പന നടക്കുന്നത്.
രൂപയുടെ മൂല്യത്തില്‍ ആറ് പൈസയുടെ മുന്നേറ്റമാണ് രാവിലെ ദൃശ്യമായത്. ബാങ്കുകളും ഫോറിന്‍ എക്സചേഞ്ചുകളും നിന്നും രാവിലെ അമേരിക്കന്‍ ഡോളര്‍ വിറ്റഴിക്കാന്‍ തുടങ്ങിയതോടെയാണ് ഇന്ത്യന്‍ നാണയത്തിന് മുന്നേറ്റമുണ്ടായത്.
Post Your Comments