Food & Cookery

രുചിയൂറും ചില്ലി ഫിഷ് ട്രൈ ചെയ്യാം

മീന്‍ കറി, മീന്‍ വറുത്തത്, മീന്‍ അച്ചാര്‍,മീന്‍ കടലറ്റ്, ഇങ്ങനെ നിരവധി വിഭവങ്ങള്‍ മീന്‍കൊണ്ട് നമ്മള്‍ വീട്ടില്‍ തയാറാക്കാറുണ്ട്. എന്നാല്‍ ആരെങ്കിലും ചില്ലി ഫിഷ് ട്രൈ ചെയ്തിട്ടുണ്ടോ? വീട്ടില്‍ വളരെ എളുപ്പം ഉണ്ടാക്കാന്‍ പറ്റുന്ന വിഭവമാണ് ചില്ലി ഫിഷ്. ചില്ലി ഫിഷ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍:

ദശ കട്ടിയുള്ള മുള്ള് നീക്കിയ മീന്‍ -1/2 കിലോ
കോഴിമുട്ട -1എണ്ണം
കോണ്‍ ഫ്‌ലൌര്‍ -5 ടേബിള്‍ സ്പൂണ്‍
സോയ സോസ് – 3 ടേബിള്‍ സ്പൂണ്‍
ഇഞ്ചി അരിഞ്ഞത് – 11/2ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് 1 1/2 ടേബിള്‍ സ്പൂണ്‍
കാശ്മീരി മുളക് പൊടി-1 ടീസ്പൂണ്‍
കുരുമുളക് പൊടി – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
ഓയില്‍ – 1/2 കപ്പ്
സവാള ക്യുബായി മുറിച്ചത് -1
കാപ്‌സിക്കം – അലങ്കരിക്കാന്‍
പച്ചമുളക് അരിഞ്ഞത് – 2 എണ്ണം
ടോമാടോ സോസ് -3 ടേബിള്‍ സ്പൂണ്‍
വിനെഗര്‍ – 2 ടേബിള്‍ സ്പൂണ്‍
മല്ലിയില – അലങ്കരിക്കാന്‍

ഉണ്ടാക്കുന്ന വിധം:

ഒരു ബൗളില്‍ മുളക് പൊടി ,സോയ സോസ് ,കോണ്‍ ഫ്‌ലൗര്‍ ,കോഴിമുട്ട ,ഉപ്പ് എന്നിവ ചേര്‍ത്ത് ബാറ്റെര്‍ ഉണ്ടാക്കി അതില്‍ മീന്‍ നന്നായി പുരട്ടി വെക്കുക. ഇത് 1/2 മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. ശേഷം ചുവടു കട്ടിയുള്ള പാനില്‍ ഓയില്‍ ഒഴിച്ച് ചൂടായാല്‍ മീനിട്ട് ഫ്രൈ ചെയ്തു വെക്കുക.

അതേ പാനില്‍ തന്നെ ഇഞ്ചി അരിഞ്ഞത് ,വെളുത്തുള്ളി അരിഞ്ഞത് ,എന്നിവ വഴറ്റുക. 1 മിനുറ്റിനു ശേഷം സവാള ചേര്‍ത്ത് ഒന്ന് വഴറ്റുക. പച്ചമുളക് അരിഞ്ഞതും ,ക്യാപ്‌സിക്കം എന്നിവ ചേര്‍ക്കുക.

സോയ സോസ്, ടോമാടോ സോസ് എന്നിവ ചേര്‍ക്കാം. ഇതിലേക്ക് ഫ്രൈ ചെയ്തു വെച്ച മീന്‍ , ചേര്‍ത്ത് മിക്‌സ് ചെയ്യുക. 2 ടേബിള്‍ സ്പൂണ്‍ വിനെഗറും ചേര്‍ക്കണം . അല്പം വെള്ളത്തില്‍ കോണ്‍ ഫ്‌ലോര്‍ കലക്കി ഇതിലെക്കൊഴിക്കുക.

പാകത്തിന് ഉപ്പും ,കുരുമുളക് പൊടിയും ചേര്‍ക്കാം .ഗ്രേവി പാകത്തിന് കട്ടിയായാല്‍ അരിഞ്ഞു വെച്ച മല്ലിയില ,ക്യാപ്‌സിക്കം എന്നിവ ചേര്‍ത്ത് തീ അണച്ച് ചൂടോടെ വിളമ്പാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button