അര്‍ണബ് ഗോസ്വാമിയുടെ വായടപ്പിച്ച് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍. നിലയ്ക്കലിൽ റിപ്പബ്ലിക്ക് ചാനലിന്റെ റിപ്പോര്‍ട്ടര്‍ക്ക് നേരെ അക്രമം ഉണ്ടായതിനെക്കുറിച്ച് മന്ത്രിയോട് സംസാരിക്കുമ്പോഴാണ് സംഭവം. പമ്പയില്‍ ശബരിമലയിലെ സ്ത്രീ പ്രവേശനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ തങ്ങളുടെ റിപ്പോര്‍ട്ടര്‍ക്ക് നേരെ ആക്രമണം ഉണ്ടായെന്നും അപ്പോള്‍ കേരള സര്‍ക്കാരും കേരള പോലീസും എന്ത് ചെയ്യുകയാണെന്നും അർണാബ് ചോദിക്കുകയുണ്ടായി. മറുപടി പറഞ്ഞ് തുടങ്ങിയ മന്ത്രിയെ അതിന് അനുവദിക്കാതെ അർണാബ് കടന്നാക്രമിച്ചു.
മറുപടി പറയാന്‍ അനുവദിക്കണമെന്ന് മന്ത്രി പല തവണ ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും അർണാബ് അനുവദിച്ചില്ല. നിങ്ങള്‍ ക്ഷണിച്ചിട്ടാണ് ചാനലില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ വന്നത്, അതിനാല്‍ സംസാരിക്കാന്‍ അനുവദിക്കണം. നിങ്ങള്‍ സംസാരം നിര്‍ത്തൂ എന്ന് മന്ത്രി ആവശ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ എന്നെ ഭീഷണിപ്പെടുത്തരുതെന്നും പരിധിവിടരുതെന്നുമായിരുന്നു അര്‍ണബിന്റെ മറുപടി. തനിക്ക് പറയാനുള്ളത് പറയാന്‍ സമയം നല്‍കാതെ തന്നോട് ഉച്ചത്തില്‍ സംസാരിക്കുകയും കേള്‍ക്കാന്‍ കൂട്ടാക്കാതെ നിര്‍ത്താതെ ചോദ്യം ചോദിക്കുകയും ചെയ്യുന്നതിനാല്‍ തനിക്ക് സംസാരിക്കാൻ താത്പര്യമില്ലെന്ന് മന്ത്രി വ്യക്തമാക്കുകയുമായിരുന്നു.
Post Your Comments