Latest NewsKerala

റോഡില്‍ സമയം ലാഭിക്കരുത്: ഓര്‍മ്മപ്പെടുത്തി ആംബുലന്‍സ് റാലി

തിരുവനന്തപുരം•ലോക ട്രോമ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, കേരള പോലീസ്, രമേഷ് കുമാര്‍ ഫൗണ്ടേഷന്‍, സ്വകാര്യ ആംബുലന്‍സ് അസോസിയേഷന്‍ എന്നിവ സംയുക്തമായി തുടങ്ങിയിരിക്കുന്ന ട്രോമ റിസ്‌ക്യൂ ഇന്‍ഷേറ്റീവിന്റെ നേതൃത്വത്തില്‍ ആംബുലന്‍സ് റാലി സംഘടിപ്പിച്ചു. ‘റോഡപകടങ്ങള്‍ എങ്ങനെ തടയാം’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ബോധവത്ക്കരണ റാലി സംഘടിപ്പിച്ചത്. 60 ഓളം ആംബുലന്‍സുകള്‍ റാലിയില്‍ പങ്കെടുത്തു. ഡി.ജി.പി. ലോക്‌നാഥ് ബഹ്‌റ ആംബുലന്‍സ് റാലി ഫ്‌ളോഗോഫ് ചെയ്തു. ബോധവത്ക്കരണ സന്ദേശവുമായി തിരുവന്തപുരം നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും സഞ്ചരിച്ച് ലഘുലേഖകള്‍ വിതരണം ചെയ്തു.

ഐ.എം.എ. സെക്രട്ടറി ഡോ. സുല്‍ഫി, ഐ.എം.എ. തിരുവനന്തപുരം പ്രസിഡന്റ് ഡോ. ജോണ്‍ പണിക്കര്‍, ഡോ. ശ്രീജിത്ത് എന്‍. കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

അപകട സമയത്ത് ട്രോമ റിസ്‌ക്യൂ ഇന്‍ഷേറ്റീവിന്റെ 9188100100 എമര്‍ജന്‍സി എന്ന നമ്പരില്‍ വിളിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button