അടിമാലി: അടിമാലിയിൽ വന്യമൃഗങ്ങളുടെ ജഡവുമായി അഞ്ചംഗസംഘത്തെ ആദിവാസികോളനിയില്‍
നിന്നും വനപാലകര്‍ പിടികൂടി. അറസ്റ്റിലായവുടെ പക്കൽ നിന്നും ഏകദേശം 18 കിലോ തൂക്കം വരുന്ന ചത്ത
മുള്ളന്‍പന്നിയേയും ഉടുമ്പിനേയും വനപാലക സംഘം പിടിച്ചെടുത്തു.
പിടിയിലായവർ അടിമാലി ചിന്നപ്പാറക്കുടി നിവാസികളായ അഭിലാഷ് (28) മക്കുംചാലില് വീട്ടില്‍ മനു (19), കുഞ്ഞപ്പന് (50) കുഞ്ഞപ്പന്റെ മക്കളായ റെജി (28), രഞ്ചന്‍ (20) എന്നിവരാണ്.
അറസ്റ്റിലായവർ വേട്ടയാടി പിടിച്ച മുള്ളന്‍ പന്നിയുടെയും ഉടുമ്പിന്റെയും 18കിലോയോളം തൂക്കം വരുന്ന
ഇറച്ചിയും വനപാലക സംഘം പിടിച്ചെടുത്തു.
ഇവർ കാട്ടുമൃഗങ്ങളെ പിടികൂടുന്ന രീതിയും വ്യത്യസ്തമാണ്. നിരന്തരം കല്ലിനെറിഞ്ഞ് കാട്ടുമൃഗങ്ങളെ പരമാവധി അവശരാക്കിയ ശേഷം ചാക്കുപയോഗിച്ചോ തുണിയുപയോഗിച്ചോ മൃഗങ്ങളെ പിടികൂടുകയാണ് ഇവരുടെ രീതിയെന്ന് വനപാലകര്‍ പറഞ്ഞു
Post Your Comments