കൊച്ചി: വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്യുസിസി) , സിനിമ മേഖലയിലെ സംഘടനയായ അമ്മയില്‍ പരാതി പരിഹാരത്തിനായി പ്രത്യേക സംവിധാനം രൂപപ്പെടുത്തണമെന്ന ആവശ്യവുമായി ഹെെക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ് (അമ്മ) ല്‍ ആഭ്യന്തര സംവിധാനം നടപ്പാക്കണമെന്നാണ് ഹര്‍ജിയിലെ വിഷയമായി ഉള്പ്പെടുത്തിയിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
നടിമാരായ റിമാ കല്ലിങ്കലും പത്മപ്രിയയും ചേര്‍ന്നാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി നാളെ ഹെെക്കോടതി പരിഗണിക്കും. സിനിമാ രംഗത്തെ ലൈംഗിക ചൂഷണം അവസാനിപ്പിക്കണം എന്നും ഹര്‍ജിയില്‍ ഉളളതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു .
Post Your Comments