കൊച്ചി: രമേശ് ചെന്നിത്തലയുടെ പേരില്‍ വിജിലന്‍സ് എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. പായിച്ചിറ നവാസ് നല്‍കിയ പരാതിയിലായിരുന്നു കേസ്. എന്‍.ശങ്കര്‍ റെഡ്ഡിയെ ഡിജിപിയാക്കിയതുമായി ബന്ധപ്പെട്ടാണ് രമേശ് ചെന്നിത്തലയുടെ പേരില്‍ വിജിലന്‍സ് കേസ് എടുത്തത്. പരാതി ദുരുദ്ദേശ്യത്തോടെയുള്ളതാണെന്ന് കോടതി നരീക്ഷിച്ചു.
പ്രശസ്തിക്കോ സ്വകാര്യനേട്ടത്തിനോ വേണ്ടിയുള്ള പരാതിയുടെ അടിസ്ഥാനത്തിലുള്ള വ്യവഹാരം ഒഴിവാക്കാന്‍ നിയമം നിര്‍മിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും നടപടിയെടുത്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ സ്ഥാനക്കയറ്റത്തിന്റെ നിയമസാധുത വിജിലന്‍സ് വിലയിരുത്തേണ്ടതില്ലെന്ന് ജസ്റ്റിസ് പി. ഉബൈദ് വ്യക്തമാക്കി.
Post Your Comments