Latest NewsSaudi ArabiaIndiaGulf

നരേന്ദ്രമോദി സര്‍ക്കാര്‍ നയിക്കുന്ന ഇന്ത്യയില്‍ ഇപ്പോള്‍ വ്യവസായം നടത്തുന്നത് എളുപ്പം’ സൗദി

'അച്ചേ ദിന്‍ ' എന്ന വാഗ്ദാനം മോദി മികച്ച രീതിയില്‍ നിറവേറ്റി .

റിയാദ്: നരേന്ദ്രമോദി സര്‍ക്കാര്‍ നയിക്കുന്ന ഇന്ത്യയില്‍ ഇപ്പോള്‍ വ്യവസായം നടത്തുന്നത് എളുപ്പമായിരിക്കുന്നുവെന്നു സൗദി ഊര്‍ജ്ജ മന്ത്രി ഖാലിദ് എ അല്‍ ഫാലിഹ് . ‘അച്ചേ ദിന്‍ ‘ എന്ന വാഗ്ദാനം മോദി മികച്ച രീതിയില്‍ നിറവേറ്റി . പാചക വാതക , ക്രൂഡ് ഓയില്‍ മേഖലയില്‍ സൗദി നിക്ഷേപം നടത്തും . വിദേശ നിക്ഷേപം ഉയര്‍ത്തിയത് ഇന്ത്യയുടെ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഇടയാക്കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു .

Image result for saudi minister khalid al falih pm modi

ഇന്ത്യയുടെ എണ്ണ , ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സൗദി പ്രതിജ്ഞാബന്ധമായിരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി . ഇറാനു മേല്‍ അമേരിക്ക ഉപരോധമേര്‍പ്പെടുത്തുന്നതോടെ സൗദിയില്‍ നിന്നും നവംബര്‍ മുതല്‍ കൂടുതല്‍ എണ്ണ ഇറക്കുമതി നടത്താന്‍ ഇന്ത്യന്‍ കമ്പനികള്‍ താത്പര്യം അറിയിച്ചിരുന്നു . ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുണ്ട് .

Image result for saudi minister khalid al falih pm modi

ഇന്ധന ചില്ലറകച്ചവടം , പെട്രോ കെമിക്കല്‍സ് തുടങ്ങിയ മേഖലകളില്‍ സൗദിയിലെ ഏറ്റവും വലിയ കമ്പനികളായ സൗദി ആരോംകോയും , സാബികും നിക്ഷേപം നടത്തും. കൂടാതെ പ്രമുഖ കമ്പനിയായ മാഅദേന് ഇന്ത്യയുടെ ഖനനമേഖലയില്‍ നിക്ഷേപത്തിന് താത്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി . പ്രധാനമന്ത്രിയായും , പെട്രോളിയം മന്ത്രിയായും ഖാലിദ് എ അല്‍ ഫാലിഹ് കൂടിക്കാഴ്ച നടത്തി .

shortlink

Related Articles

Post Your Comments

Related Articles


Back to top button