![](/wp-content/uploads/2018/10/paul.jpg)
വാഷിംഗ്ടണ്‍: മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ അന്തരിച്ചു. കാന്‍സര്‍ ബാധയേത്തുടര്‍ന്നാണ് 65കാരനായ പോള്‍ അലന്‍ അന്തരിച്ചത്. 2009ല്‍ കാന്‍സര്‍ ബാധിച്ച ഇദ്ദേഹം ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് രോഗം വീണ്ടും മൂര്‍ച്ഛിച്ചത്.
1975ലാണ് ബില്‍ഗേറ്റ്‌സിനൊപ്പം ചേര്‍ന്ന് അദ്ദേഹം മൈക്രോസോഫ്റ്റിന് രൂപം നല്‍കിയത്. 2013ല്‍ ലോകത്തിലെ ഏറ്റവും വലിയ ധനികനായ അവിവാഹിതനായി അലനെ വെല്‍ത്ത് എക്‌സ് തെരഞ്ഞെടുത്തിരുന്നു. അതേസമയം പോള്‍ അലന്റെ വിയോഗം ഹൃദയ ഭേദകമാണെന്ന് ബില്‍ഗേറ്റ്‌സ് പ്രതികരിച്ചു.
Post Your Comments