Latest NewsIndia

കൂട്ടത്തോടെ ചത്തൊടുങ്ങി ഗീർവനത്തിലെ സിംഹങ്ങൾ: കുത്തിവെപ്പെടുക്കാൻ ഹൈക്കോടതി നിർദ്ദേശം

അഹമ്മദാബാദ്: ഗീര്‍വനത്തിലെ സിംഹങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. അതിനാൽ ബാക്കിയുള്ള സിംഹങ്ങളില്‍ കുത്തിവെപ്പെടുക്കാന്‍ ഗുജറാത്ത് ഹൈക്കോടതി നിര്‍ദേശിച്ചു. കാനൈന്‍ ഡിസ്റ്റെമ്പര്‍ വൈറസ് ബാധയായിരിക്കാം സിംഹങ്ങള്‍ കൂട്ടത്തോടെ മരിക്കാന്‍ കാരണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Gir Lions
കൂട്ടത്തോടെ മൃഗങ്ങൾ ചത്തു വീണപ്പോൾ അത് വേട്ടയാടലോ ഷോക്ക് മൂലമോ അല്ലെങ്കിൽ ചുറ്റുമതിലില്ലാത്ത കിണറുകളിൽ വീണോ ആകാമെന്നായിരുന്നു ആദ്യ നിഗമനം. തുടർന്ന് സിംഹങ്ങളുടെ അസ്വാഭാവിക മരണത്തില്‍ ഉത്കണ്ഠപ്പെട്ട വന്യജീവി സംരക്ഷകനായ ബിരെന്‍ പാണ്ഡ്യയുടെയും മറ്റൊരു പൊതുതാല്‍പര്യ ഹർജിയും പരിഗണിച്ചാണ് ഗുജറാത്ത് ഹൈക്കോടതി അന്വേഷണത്തിനുത്തരവിട്ടതും ഇപ്പോൾ ഉത്തരവ് പുറപ്പെടുവിച്ചതും.

കഴിഞ്ഞ മാസം 23 മൃഗങ്ങളാണ് ഗീർവനത്തില്‍ ചത്തത്. 21 മൃഗങ്ങളില്‍ കൂടി വൈറസ് കടന്നിരിക്കാനാണ് സാധ്യതയെന്നും വിദഗ്ധര്‍ പറയുന്നു. സിംഹങ്ങളെ കൂടാതെ പ്രദേശത്തുള്ള പട്ടി, കന്നുകാലി തുടങ്ങിയ വളര്‍ത്തു മൃഗങ്ങള്‍ക്കും കുത്തിവെപ്പെടുക്കണമെന്നും കോടതി നിര്‍ദേശിക്കുന്നു.

shortlink

Post Your Comments


Back to top button