തൃശൂര്‍: ദേവസ്വം ബോര്‍ഡ് ഇന്ന് വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ സമവായമുണ്ടാകാത്ത സാഹചര്യത്തില്‍ പ്രതിഷേധക്കാര്‍ക്ക് ബി.ജെ.പി സഹായ വാഗ്ദാനം നല്‍കി. ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ പ്രതിഷേധിക്കുന്ന വിശ്വാസികള്‍ക്ക് ബിജെപി എല്ലാ സഹായവും നല്‍കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. തൃശൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേവസ്വം ബോര്‍ഡ് ഇന്ന് വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ സമവായമുണ്ടാകാത്ത സാഹചര്യത്തിലാണ് ബിജെപി നിലപാട് വ്യക്തമാക്കുന്നത്. ശബരിമല ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടന കേന്ദ്രമാണ്. അവിടുത്തെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനു മുന്നിട്ടിറങ്ങുന്നവരെ പാര്‍ട്ടി സഹായിക്കുമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.
Post Your Comments