Latest NewsInternational

ഓട്ടോ ഡ്രൈവറുടെ അക്കൗണ്ടിലൂടെ 300 കോടിയുടെ ഇടപാട്; സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടുന്നു

പാക്ക് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയാണ് റഷീദിനോട് വിശദീകരണം തേടിയത്

‘നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വഴി നടന്ന 300 കോടിരൂപയുടെ ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ എത്രയും വേഗം സമർപ്പിക്കണം’ എന്ന് രഹസ്യാന്വേഷണ ഏജന്‍സിയില്‍ നിന്ന് വിളിവന്നപ്പോഴാണ് പാകിസ്താനിലെ കറാച്ചി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് റഷീദ് തന്റെ അക്കൗണ്ടിൽ താൻ അറിയാതെ ഇടപാടുകൾ നടക്കുന്നതായി അറിഞ്ഞത്. പാക്ക് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയാണ് റഷീദിനോട് വിശദീകരണം തേടിയത്. ഭയന്നുപോയ റഷീദ് എഫ്‌ഐഎയുടെ ഓഫീസിലേക്ക് എത്തി.

2005 ല്‍ റഷീദ് ഒരു സ്വകാര്യ കമ്പനിയില്‍ ജോലി നോക്കിയിരുന്നു. സാലറി അക്കൗണ്ട് വഴിയാണ് അവിടെ നിന്നും നല്‍കിയിരുന്നത്. പിന്നീട് ഈ ജോലി വേണ്ടെന്നു ഉപേക്ഷിച്ചിരുന്നു. പിന്നീട് ഇൗ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചിരുന്നില്ല. ഈ അക്കൗണ്ടിലൂടെയായിരുന്നു പണമിടപാട് നടന്നത്. റഷീദിന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്‌തതാണെന്ന് അധികൃതർക്കും മനസിലായി. ദിവസങ്ങള്‍ക്ക് മുമ്പ് കറാച്ചിയിലെ ഭക്ഷണ വിതരണക്കാരന്റെ അക്കൗണ്ടിലും 200 കോടി കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ നിരന്തരം ഉപയോഗിക്കാത്ത സാധാരണക്കാരുടെ അക്കൗണ്ടിലുടെ വന്‍ തുകകള്‍ കൈമാറി ദുരുപയോഗം നടക്കുന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button