
ലക്നോ: നിര്‍മാണത്തിലിരുന്ന ഇരുനില കെട്ടിടം തകര്‍ന്നു മൂന്ന് പേര് മരിച്ചു. ഞായറാഴ്ച 3.30നായിരുന്നു ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ നിര്‍മാണത്തിലിരുന്ന ഇരുനില കെട്ടിടം തകര്‍ന്നു വീണ് 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവര്‍ക്ക് പ്രാഥമികചികിത്സകള്‍ നല്കി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
കെട്ടിടാവശിഷ്ടങ്ങള്‍ നീക്കിയശേഷമാണ് പരിശോധനകള്‍ നടക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന സംശയത്തില്‍ ജാഗ്രതയോടെയുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Post Your Comments