വളരെ പെട്ടെന്ന് തയ്യാറാക്കാന്‍ കഴിയുന്ന ഒരു വിഭവമാണ് മുട്ട റോസ്റ്റ്. ഏല്ലാ പലഹാരത്തിനൊപ്പവും കഴിക്കാന്‍ കഴിയുന്ന ഒരു വിഭവമാണിത്. കുട്ടികള്‍ക്കും വളരെ ഇഷ്ടമാകും.
ചേരുവകള്‍
പുഴുങ്ങിയ മുട്ട- 3 എണ്ണം
സവാള (നീളത്തില്‍ അരിഞ്ഞത്)- 3 എണ്ണം
പച്ചമുലക് (രണ്ടായി കീറിയത്)- 2 എണ്ണം
കറിവേപ്പില- 2 തണ്ട്
തക്കാളി- 1
ഇഞ്ചി (അരിഞ്ഞത്)- 1 1/2 ടീസ്പൂണ്‍
വെളുത്തുള്ളി (അരിഞ്ഞത്)- 1 ടീസ്പൂണ്‍
ഗരം മസാല- 1 ടീസ്പൂണ്‍
മുളക് പൊടി- 2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി- 1/2 ടീസ്പൂണ്‍
ജീരകം (പൊടിച്ചത്)- 1/4 ടീസ്പൂണ്‍
മല്ലിപൊടി- 1 ടേബിള്‍ സ്പൂണ്‍
എണ്ണ- 2 ടേബിള്‍ സ്പൂണ്‍
ഉപ്പ്- പാകത്തിന്
വെള്ളം- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മസാലകള്‍ നന്നായി മൂപ്പിച്ച് വെയ്ക്കുക. എണ്ണ ചൂടാക്കി ഇഞ്ചി, പച്ച മുളക്, വെളുത്തുള്ളി എന്നിവ വഴറ്റി അതില്‍ സവാള ഇട്ടു നന്നായി വഴറ്റുക. സവാള നല്ല ബ്രൗണ്‍ നിറമാകുമ്പോള്‍ തക്കാളി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം മസാല ചേര്‍ത്ത് നന്നായി ഇളക്കുക. ഇതില്‍ വെള്ളമൊഴിച്ചു പാകത്തിന് ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. കുറുകി വരുമ്പോള്‍ ജീരകം പൊടിച്ചത് ചേര്‍ത്ത് ഇളക്കി അടുപ്പില്‍ നിന്നും വാങ്ങി മുട്ട നടുവേ മുറിച്ചത് ഇതിലിടുക.
Post Your Comments