മുംബൈ: മുപ്പത് വര്‍ഷം പഴക്കമുള്ള സംഭവം നടന്നതിങ്ങനെ. 16 കാരനായ യുവാവ് 17 വയസ്സുള്ള യുവതിയുമായി പരസ്പര സമ്മതതോടെ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നു.
എന്നാല്‍ മകളെ വീട്ടില്‍ കണ്ടെത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് പിതാവ് അന്വേഷണം നടത്തിയപ്പോള്‍ തങ്ങളുടെ പഴയ അയല്‍ക്കാരന്‍ മോഹിപ്പിച്ച് കൊണ്ടുപോയതായി വിവരം കിട്ടുകയും പരാതി നല്‍കുകയും ആയിരുന്നു. മകളെ തെരയുന്നതിനിടയില്‍ പ്രതിയുടെ അന്ധേരിയിലെ വീട്ടില്‍ നിന്നും കണ്ടെത്തിയതായി പിന്നീട് അറിയിക്കുകയും ചെയ്തു. പ്രതിയ്ക്കൊപ്പം താന്‍ പോകുകയായിരുന്നു എന്നും പഞ്ചാരവാക്കുകള്‍ പറഞ്ഞ് തന്നെ അയാള്‍ ഗുജറാത്തിലെ വീട്ടിലേക്ക് കൊണ്ടുപോകുകയും അവിടെ വെച്ച് പരസ്പര സമ്മതത്തോടെ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ടെന്നുമായിരുന്നു പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴി.
1988 ല്‍ സമര്‍പ്പിക്കപ്പെട്ട പരാതിയില്‍ പെണ്‍കുട്ടി 16 വയസ്സിന് മുകളിലുള്ള ആളായിരുന്നതിനാല്‍ ബലാത്സംഗം എന്ന വിശദീകരണത്തില്‍ നിന്നും ഒഴിവക്കപ്പെടേണ്ടതാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.
മാതാപിതാക്കളുടെ കസ്റ്റഡിയിലുള്ള 17 കാരിയെ 16 കാരന്‍ മയക്കി ബലാത്സംഗം ചെയ്തെന്ന് സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു. പ്രായം പരിഗണിക്കുമ്പോള്‍ ജൂവനൈല്‍ ബോര്‍ഡിന് മുന്നില്‍ എത്തേണ്ടിയിരുന്ന കേസില്‍ ഇനി വിശേഷമില്ലെന്നും കോടതി വ്യക്തമാക്കി. സംഭവത്തിന് ശേഷം ജന്മനാടായ ഗുജറാത്തിലേക്ക് പോയ ഇയാള്‍ നിയമനടപടിക്കായി മാത്രം മടങ്ങി വരികയായിരുന്നു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ , വിവാഹം കഴിക്കണമെന്ന ഉദ്ദേശത്തോടെ തട്ടിക്കൊണ്ടു പോകുക എന്നിവയായിരുന്നു ചുമത്തപ്പെട്ട കുറ്റങ്ങള്‍. പെണ്‍കുട്ടിയുടെ പിതാവായിരുന്നു പരാതി നല്‍കിയത്. മാതാപിതാക്കള്‍ പതിവായി ജോലിക്ക് പോയിരുന്ന സമയത്തായിരുന്നു സംഭവം.
വിധി പറയാന്‍ ദീര്‍ഘനാള്‍ വേണ്ടി വന്ന ബലാത്സംഗക്കേസില്‍ 46 കാരനെ മൂന്നു പതിറ്റാണ്ടിന് ശേഷം കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. 16 വയസ്സുണ്ടായിരുന്ന കാലത്ത് നടന്ന സംഭവം അന്ന് 17 വയസ്സുണ്ടായിരുന്ന പെണ്‍കുട്ടിയുമായി പരസ്പര സമ്മതത്തോടെ നടന്ന ലൈംഗിക വേഴ്ചയാണെന്ന് വിധിച്ച് പ്രതിയെ കോടതി വെറുതേ വിടുകയായിരുന്നു.
Post Your Comments