പാലക്കാട്: പാലക്കാട്ടെ നെൽവിത്തു സംഭരണം പ്രതിസന്ധിയിൽ തുടരുന്നു. വിലയിടിവിനെത്തുടർന്നാണ് പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. വില വർധിപ്പിക്കാതെ വിത്ത് സംഭരണവുമായി സഹകരിക്കില്ലെന്ന് കർഷകർ പറയുന്നു. കൊയ്തെടുത്ത നെല്ല് കെട്ടിക്കിടന്ന് നശിക്കുമോയെന്ന എന്ന ആശങ്കയിലാണ് കര്‍ഷകര്‍.
പാലക്കാട് ജില്ലയിൽ നിന്നാണ് കേരളത്തിൽ 90 ശതമാനം നെൽവിത്തും സംഭരിക്കുന്നത്, ആയിരത്തോളം വിത്ത് ഉൽപാദകരാണ് ജില്ലയിൽ ഉള്ളത്. നെൽ വിത്തിന് കിലോയ്ക്ക് 40 രൂപ നിരക്കിൽ സംഭരിക്കണമെന്ന് കർഷകർ കൃഷി വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിലവിൽ 29 രൂപ നിരക്കിലാണ് വിത്തു വികസന അതോറിറ്റി സംഭരിക്കുന്നത്. ഇത് വളരെ കുറഞ്ഞ വിലയാണ് എന്ന് കർഷകർ പറയുന്നു.
Post Your Comments