ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതി പ്രവേശന വിഷയത്തില്‍ അഭിഭാഷകര്‍ക്കെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച ഇന്‍സൈറ്റ് മീഡിയ സിറ്റിക്കും ബ്യൂറോ ചീഫ് ആര്‍.രാധാകൃഷ്ണനുമെതിരെ വക്കീല്‍ നോട്ടീസ്. ശബരിമല യുവതി പ്രവേശനത്തിന് അനുകൂല നിലപാടെടുത്ത യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ അംഗങ്ങളാണ് നോട്ടീസ് അയച്ചത്. ആര്‍എസ്എസിന്റെയും ബിജെപിയുടേയും രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് അഭിഭാഷകര്‍ കേസ് സമര്‍പ്പിച്ചതെന്നും, അഭിഭാഷകരും ബന്ധുക്കളും ഈ രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമുളളവരാണെന്നും കാണിച്ചുള്ള തെറ്റായ വാര്‍ത്തകളായിരുന്നു പ്രചരിപ്പിച്ചത്.
നിര്‍വ്യാജമായി ഖേദം പ്രകടിപ്പിക്കണമെന്നും യഥാര്‍ത്ഥ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ശരിയായ വാര്‍ത്ത 7 ദിവസത്തിനുള്ളില്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും നോട്ടീസില്‍ പറയുന്നു. ഭക്തി പ്രസിജ സേഥി, പ്രേരണ കുമാരി, ഡോ.ലക്ഷ്മി ശാസ്ത്രി, സുധ പാല്‍ എന്നിവരാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഫ്‌ളവേഴ്‌സ് ചാനല്‍, 24 ന്യൂസ് വെബ്‌സൈറ്റ് എന്നിവരുടെ ഉടമസ്ഥരാണ് ഇന്‍സൈറ്റ് മീഡിയ സിറ്റി. രാധാകൃഷ്ണന്‍ എന്ന മാധ്യമപ്രവര്‍ത്തകനെതിരെയും നോട്ടീസില്‍ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഉയര്‍ന്ന ടിആര്‍പി കിട്ടാന്‍ അവര്‍ തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഇതിന് പുറമെ പ്രേരണ കുമാരിയുടെ ഭര്‍ത്താവിനെതിരെയും ഭക്തി പ്രസിജ സേഥിയുടെ അച്ഛനെതിരെയും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നും ഇവര്‍ പറയുന്നു.
Post Your Comments