ദില്ലി: സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വെര്‍മ വിരമിക്കുന്നതോടെ അടുത്ത ഡയറക്ടര്‍ ആരായിരിക്കുമെന്ന ചര്‍ച്ച തുടങ്ങി. ജനുവരിയിലാണ് നിലവിലെ ഡയറക്ടര്‍ അലോക് വെര്‍മ പടിയിറങ്ങുന്നത്. 1984ലെ അസം, മേഘാലയ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ വൈ. സി. മോഡിയാണ് നിലവില്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നവരില്‍ മുന്നില്‍. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരുമായുള്ള അടുത്ത ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ വൈസി മോഡി ഡയറക്ടര്‍ സ്ഥാനത്തിന് ഏറ്റവും അടുത്തെത്തിയിരിക്കുന്നത്.
അതേസമയം ഗുജറാത്തില്‍ നിന്നുള്ള ഐപിഎസ് ഓഫീസര്‍ രാകേഷ് അസ്താനയ്ക്കും സാധ്യത കല്‍പ്പിക്കുന്നുണ്ട്. പട്ടികയില്‍ രണ്ടാമതാണ് ഈ ഐപിഎസ് ഉദ്യോഗസ്ഥന്‍. വൈസി മോഡിയെപ്പോലെതന്നെ പ്രധാനമന്ത്രിയുമായി നല്ല ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് രാകേഷ് അസ്താനയും. നിലവിലെ ഡയറകടര്‍ അലേക് വെര്‍മയെ മറികടന്ന പലപ്പോഴും സിബിഐയും പ്രധാനമന്ത്രിയുടെ ഓഫീസിനെയും ബന്ധിപ്പിക്കുന്ന നിലയിലും അസ്താന പ്രവര്‍ത്തിച്ചിട്ടുണ്ട്.
Post Your Comments