Latest NewsTechnology

ഉല്‍പ്പന്നങ്ങളുടെ വില വർധിപ്പിക്കാൻ ഒരുങ്ങി പാനസോണിക്

ന്യൂ ഡൽഹി : ഉല്‍പ്പന്നങ്ങളുടെ വില വർധിപ്പിക്കാൻ ഒരുങ്ങി പാനസോണിക്. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നതിനാൽ ഉത്സവകാലത്തിന് ശേഷം മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ വില ഉയർത്തുമെന്നു പാനസോണിക് ഇന്ത്യ അറിയിച്ചു. മറ്റ് കമ്പനികള്‍ വില വര്‍ദ്ധിപ്പിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും, പാനസോണിക്കിനെ സംബന്ധിച്ച് ഇത് ഒഴിച്ചുകൂടാനാവാത്തതാണെന്നും പാനാസോണിക്ക് ഇന്ത്യ ദക്ഷിണേഷ്യന്‍ വിഭാഗം പ്രസിഡന്‍റും സിഇഒയുമായ മനീഷ് ശര്‍മ്മ അറിയിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം 12,300 കോടി രൂപ വരുമാനമാണ് കമ്പനി ഇന്ത്യയില്‍ ലക്ഷ്യമിടുന്നത്. വ്യാഴാഴ്ച്ച ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു ഘട്ടത്തില്‍ 74.50 എന്ന ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button