സലാല: ലുബാന്‍ ചുഴലിക്കാറ്റ് യമന്‍ തീരത്തേക്ക് ഗതിമാറിയതിന് പിന്നാലെ ദോഫാര്‍ മേഖലയില്‍ മഴ ശക്തമായി. വാദികള്‍ നിറഞ്ഞൊഴുകി. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. നിരവധി പേരെ ക്യാംപുകളിലേക്ക് മാറ്റിപാര്‍പ്പിച്ചു. ശക്തമായ മഴയിലും കാറ്റിലും വന്‍ നാശനഷ്ടമാണ് മേഖലയിലുണ്ടായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
102 പേരെയാണ് ഒരു ദിവസത്തിനിടെ രക്ഷപ്പെടുത്തിയത്. ദേശീയ സിവില്‍ ഡിഫന്‍സ് വിഭാഗം ഒരുക്കിയ ക്യാംപുകളിലുമായി 773 പേരാണ് കഴിയുന്നത്. മിര്‍ബാത്ത് വിലായത്തിലെ കടല്‍ തീരത്തോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ താമസിക്കുന്ന സ്വദേശികളും വിദേശികളെയും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് ഉദ്യോഗസ്ഥരെത്തിയാണ് രക്ഷപ്പെടുത്തിയത്. മുഴുവന്‍ പേരെയും ക്യാംപുകളിലേക്ക് മാറ്റി.
Post Your Comments