തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന് ധനസമാഹരണം ലക്ഷ്യമിട്ടുള്ള മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി ഇ.പി.ജയരാജന്‍. മന്ത്രിമാര്‍ പോകുന്നത് കേരളത്തിന്റെ പൊതുതാത്പര്യം സംരക്ഷിക്കാനാണ്. അനുമതി നിഷേധിച്ചിരിക്കുന്നത് എന്ത് കൊണ്ടാണെന്ന് അറിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 17 മുതല്‍ 22 വരെയാണ് മന്ത്രിമാരുടെയും ഐഎഎസ് ഉദ്യോഗസ്ഥരുടെയും യാത്ര തീരുമാനിച്ചിരുന്നത്.
Post Your Comments