Latest NewsKerala

അമ്മയ്‌ക്കും മോഹൻലാലിനുമെതിരെ പരസ്യ പ്രതിഷേധവുമായി ഡബ്യൂസിസി

ഇനി നിശബ്ദരമായി ഇരുന്നിട്ട് കാര്യമില്ലെന്ന് ബോധ്യപ്പെട്ടാണ് തങ്ങള്‍ പരസ്യമായി രംഗത്തുവരുന്നത്

കൊച്ചി : എഎംഎഎയ്‌ക്കും മോഹൻലാലിനുമെതിരെ പരസ്യ പ്രതിഷേധവുമായി ഡബ്യൂസിസി. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ചും ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിലും പ്രതിഷേധിച്ച്‌ നടിമാരായ രേവതി, പാര്‍വതി, പത്മപ്രിയ,അഞ്‌ജലി മേനോൻ,ബീനാപോൾ തുടങ്ങിയവര്‍ രംഗത്തെത്തി.

ആക്രമിക്കപ്പെട്ട നടിക്ക് താരസംഘടനയില്‍ നിന്നും ഒരുതരത്തിലുള്ള നീതിയും ലഭിച്ചില്ല. ആക്രമിക്കപ്പെട്ട നടി സംഘടനയ്ക്ക് പുറത്തും കുറ്റാരോപിതനായ നടന്‍ അകത്തുമെന്നതാണ് നിലവിലത്തെ സ്ഥിതി.സംഭവം നടന്ന് 15 മാസം കഴിഞ്ഞിട്ടും ആരും കൂടി നിന്നില്ലെന്നും എല്ലാവരും ഒപ്പമുണ്ടെന്ന് വെറുതെ പറയുകയാണെന്നും ഇനി നിശബ്ദരമായി ഇരുന്നിട്ട് കാര്യമില്ലെന്ന് ബോധ്യപ്പെട്ടാണ് തങ്ങള്‍ പരസ്യമായി രംഗത്തുവരുന്നതെന്നും നടിമാര്‍ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.

അതേസമയം നടി രേവതി മോഹന്‍ലാലിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ദിലീപിനെതിരേ നടപടി ആവശ്യപ്പെട്ട തങ്ങളെ അപമാനിച്ചു. പരാതിക്കാരായ നടിമാര്‍ എന്നാണ്  തങ്ങളെ വാര്‍ത്താസമ്മേളനത്തില്‍ മോഹന്‍ലാല്‍ വിശേഷിപ്പിച്ചതെന്നും വര്‍ഷങ്ങളായി അഭിനയ മേഖലയിലുള്ള തങ്ങളുടെ പേര് പറയാന്‍ പോലുമുള്ള മാന്യത അമ്മയുടെ ജനറല്‍ സെക്രട്ടറി കാണിച്ചില്ലെന്നും രേവതി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button