ദമാം: സൗദിയിലെ സാമ്പത്തിക പരിഷ്‌ക്കാരങ്ങൾ വിജയത്തിലേക്കെന്ന് റിപ്പോര്‍ട്ട്. ഈ വർഷവും അടുത്ത വർഷവും രാജ്യം 2.4 ശതമാനം വരെ കൂടുതൽ വളർച്ച കൈവരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇന്തോനേഷ്യയിൽ ഇന്നാരംഭിച്ച ഐ.എം. എഫ്, ലോക ബാങ്ക് സമ്മേളനങ്ങളുടെ മുന്നോടിയായാണ് അന്താരാഷ്ട്ര നാണയ നിധി ഏറ്റവും പുതിയ വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോർട്ട് പുറത്തിറക്കിയത്.
വിഷൻ 2030 പദ്ധതിക്ക് അനുസൃതമായി സൗദിയിൽ നടപ്പിലാക്കിവരുന്ന സാമ്പത്തിക പരിഷ്‌ക്കാരങ്ങൾ ഫലപ്രദമാണെന്ന് വ്യക്തമാക്കുന്നതാണ് ഐ.എം. എഫ് റിപ്പോർട്ട്. എന്നാൽ ആഗോളതലത്തിൽ വളർച്ചാ നിരക്ക് ശുഭപ്രതീക്ഷയല്ല നല്‍കുന്നത്. ആഗോളതലത്തിൽ വളർച്ചാ നിരക്ക് താഴോട്ട് പോകുമെന്നും മിക്ക രാജ്യങ്ങളുടെയും വളർച്ചയെ ബാധിക്കുമെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
Post Your Comments