തിരുവനന്തപുരം: കാണാതാകുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നവരെ കണ്ടെത്തുന്നതിനായുള്ള സംഘത്തിന്റെ ചുമതല മെറിന് ജോസഫിനും ശ്രീനിവാസിനും. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. സ്ത്രീകളെയും കുട്ടികളെയും കാണാതാകുന്ന സംഭവങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിന്റെ മേധാവി റെയില്‍വേ പോലീസ് സൂപ്രണ്ട് മെറിന് ജോസഫ് ആയിരിക്കും. പുരുഷന്മാരെയും ആണ്‍കുട്ടികളെയും കാണാതാകുന്ന സംഭവങ്ങള്‍ അന്വേഷിക്കുന്നതിനുള്ള സംഘത്തിന്റെ ചുമതല കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി എ. ശ്രീനിവാസിനാണ്. സംഘത്തിലേക്ക് ആവശ്യമുള്ള മറ്റു ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്താനുള്ള അനുമതിയും ഇവര്‍ക്കു നല്‍കിയിട്ടുണ്ട്.
Post Your Comments