നീണ്ട ഇടവേളക്ക് ശേഷം ഡ്യുവല്‍ ഫ്രണ്ട് ക്യാമറകളുള്ള എസ്5 പ്രോ ഫോണുമായി ലെനോവോ. ഒക്ടോബര്‍ 18ന് ചൈനയിലായിരിക്കും ഫോണിന്റെ ആദ്യ അവതരണം. 1080×2246 പിക്‌സല്‍, 19:9 ആസ്‌പെക്ട് റേഷ്യോയില്‍ 6.18 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 20 എംപി പ്രൈമറി 12 എംപി സെക്കന്‍ഡറി ലെന്‍സ് ക്യാമറ, 20 എംപി സെന്‍സറും 8 എംപി സെക്കന്‍ഡറി ലെന്‍സുമുള്ള ഫ്രണ്ട് ക്യാമറ, റിയര്‍ മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സർ,3,500 എംഎഎച്ച് ബാറ്ററി എന്നീ പ്രത്യേകതകളുള്ള ഫോൺ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലായിരിക്കും പ്രവർത്തിക്കുക.
3 ജിബി റാം 32 ജിബി സ്‌റ്റോറേജ്, 4 ജിബി റാം 64 ജിബി സ്‌റ്റോറേജ്, 6 ജിബി റാം 128 ജിബി സ്‌റ്റോറേജ്(മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാം) എന്നീ വേരിയന്റുകളുള്ള ഫോൺ ബ്ലാക്ക്, വൈറ്റ്, റെഡ്, സില്‍വര്‍, ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് അവതരിപ്പിക്കുക.
Post Your Comments