Latest NewsIndia

ഭീകരസംഘടനാനേതാവിനായി പ്രാര്‍ത്ഥനായോഗം; കശ്മീര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍

യൂണിവേഴ്സിറ്റിയിലെ ചില വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ മനാന്‍ വാനിയുടെ സംസ്‌കാരചടങ്ങില്‍ പങ്കെടുത്തതായും വിവരമുണ്ടെന്ന് എടിഒ വക്താവ് പ്രൊഫസര്‍ ഷാഫി കിദ്വായി പറഞ്ഞു

കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ക്കായി പ്രാര്‍ത്ഥനായോഗം സംഘടിപ്പിക്കാന്‍ ശ്രമം. അലിഗഡ് മുസീംയൂണിവേഴ്സിറ്റിയിലെ മൂന്ന് കശ്മീര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍. യൂണിവേഴ്സിറ്റിയിലെ ചില വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ മനാന്‍ വാനിയുടെ സംസ്‌കാരചടങ്ങില്‍ പങ്കെടുത്തതായും വിവരമുണ്ടെന്ന് എടിഒ വക്താവ് പ്രൊഫസര്‍ ഷാഫി കിദ്വായി പറഞ്ഞു.

കാമ്പസില്‍ വാനിക്കായി പ്രാര്‍ത്ഥനായോഗം നടത്താന്‍ ശ്രമിച്ച മൂന്ന് വിദ്യാര്‍ത്ഥികളെയാണ് പുറത്താക്കിയത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ഒരു വിട്ടുവീഴ്ച്ചയുമില്ലാതെ നടപടി ഉണ്ടാകുമെന്ന് അലിഗഡ് സര്‍വ്വകലാശാല വ്യക്തമാക്കി. സംസാരിക്കാനുള്ള അവകാശത്തിനായി എപ്പോഴും ശബ്ദമുയര്‍ത്തുമെങ്കിലും നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ചെയത് കാമ്പസിന്റെ പേര് ചീത്തയാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് സര്‍വകലാശാല സ്റ്റുഡന്‍സ് യൂണിയന്‍ പ്രസിഡന്റ് ഫൈസല്‍ ഹസന്‍ പറഞ്ഞു.

അതേസമയം വാനിക്കായി പ്രാര്‍ത്ഥന നടത്താന്‍ ശ്രമിച്ചവരെ കാന്രസില്‍ നിന്ന് പുറത്താക്കുകയാണ് വേണ്ടതെന്ന് അലിഗഡില്‍ നിന്നുള്ള ബിജെപി എംഎല്‍എ സതീഷ് ഗൗതം ചൂണ്ടിക്കാണിച്ചു. പിഎച്ച്ഡി പഠനം ഉപേക്ഷിച്ച് 27 കാരനായ വാനി ഭീകരസംഘടനയില്‍ ചേരുകയായിരുന്നു. ജമ്മുകശ്മീരിലെ കുപ്വാര ജില്ലയില്‍ ഹട്വാര മേഖലയില്‍ തീവ്രവാദികളും സൈന്യവും തമ്മില്‍ വ്യാഴാഴ്ച്ച നടന്ന ഏറ്റുമുട്ടലിലാണ് വാനി കൊല്ലപ്പെട്ടത്.

shortlink

Post Your Comments


Back to top button