ന്യൂഡല്‍ഹി: വിദേശകാര്യസഹമന്ത്രി എം.ജെ അക്ബറിനെതിരായ ലൈംഗികാരോപണ പരാതി അന്വേഷിക്കുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ആരോപണങ്ങളുടെ നിജസ്ഥിതി അറിയേണ്ടതുണ്ട്. ആര്‍ക്കെതിരെയും സമൂഹമാദ്ധ്യമങ്ങള്‍ വഴി ആരോപണം ഉന്നയിക്കാം. നിങ്ങള്‍ക്ക് എന്റെ പേര് ഉപയോഗിച്ച് പോസ്റ്റ് ചെയ്യാം. പോസ്റ്റുകളുടെ കൃത്യതയും വെളിപ്പെടുത്തിയവരുടെ വിശ്വാസ്യതയും ഉറപ്പുവരുത്തേണ്ടതുണ്ട്. എന്തായാലും വിഷയം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇന്ത്യാ വെസ്റ്റ് ആഫ്രിക്ക കോണ്‍ക്ലേവിനായി നൈജീരിയയിലേക്ക് പോയ എം.ജെ അക്ബര്‍ ഇന്ന് ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തും.
Post Your Comments