മുംബൈ: സംവിധായകന്‍ സജിദ് ഖാനെതിരെ “മീ ടൂ’ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ “ഹൗസ് ഫുള്‍-4′ എന്ന പുതിയ ചിത്രത്തിന്‍റെ ചിത്രീകരണത്തില്‍ നിന്ന് നടന്‍ അക്ഷയ്കുമാര്‍ പിന്മാറി. താന്‍ വിദേശത്തായിരുന്നുവെന്നും തിരികെയത്തിയപ്പോഴാണ് വാര്‍ത്തകളില്‍ നിന്ന് “മീ ടൂ’ കാമ്ബെയ്നെക്കുറിച്ചും ചിത്രത്തിന്‍റെ സംവിധായകനേക്കുറിച്ചും വിശദമായി അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
സത്യാവസ്ഥ പുറത്തു വരുന്നതുവരെ ചിത്രീകരണത്തില്‍ പങ്കെടുക്കില്ലെന്നാണ് അക്ഷയ് കുമാര്‍ വ്യക്തമാക്കിയത്. ട്വിറ്റര്‍ പേജിലൂടെയാണ് വിഷയം പങ്ക് വെച്ചത് . “ഹൗസ്ഫുള്‍’ ചിത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെല്ലാം തന്നെ ഇക്കാര്യത്തില്‍ ഉറച്ച നിലപാടെടുക്കണമെന്നും അക്ഷയ് കുമാറിന്‍റെ ഭാര്യ ട്വിങ്കിള്‍ ഖന്നയും ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
Post Your Comments