തിരുവനന്തപുരം: നവകേരള സൃഷ്ടിക്കായുള്ള സഹായ അഭ്യര്‍ഥനയില്‍ അകമഴിഞ്ഞ സംഭാവനയാണ‌് ലഭിക്കുന്നതെന്ന‌് വ്യക്തമാക്കി ധനമന്ത്രി തോമസ‌് ഐസക‌്. കേരള സ‌്റ്റേറ്റ‌് സ‌്റ്റാമ്ബ‌് വെണ്ടേഴ‌്സ‌് അസോസിയേഷന്‍ സമാഹരിക്കുന്ന ദുരിതാശ്വാസ നിധിയുടെ ആദ്യഗഡു സ്വീകരിച്ച‌് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന 2000 കോടി രൂപയിലേറെയായി. സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും സംഭാവന കൂടാതെയുള്ള തുകയാണിത‌്.പുനര്‍നിര്‍മാണത്തിന‌് പണമായിമാത്രം 6000 കോടി രൂപയെങ്കിലും ആവശ്യമാണ‌്. കടമെടുക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വമാണെന്നും അദ്ദേഹം പറഞ്ഞു.
വരുമാനം ഉയരുംതോറും സംഭാവന നല്‍കാനുള്ള പ്രയാസവും വര്‍ധിക്കുന്നതായാണ‌് അനുഭവം തെളിയിക്കുന്നത‌്. കൂടുതല്‍ ശമ്ബളം വാങ്ങുന്ന കോളേജ‌് അധ്യാപകരാണ‌് ഇക്കാര്യത്തില്‍ മുന്നില്‍. ഒന്നുമുതല്‍ ഒന്നര ലക്ഷംവരെ ശമ്പളം വാങ്ങുന്നവരും ഇക്കൂട്ടത്തിലുണ്ട‌്. ഇവര്‍ക്കാണ‌് സംഭാവന ചെയ്യാന്‍ മടി. തങ്ങള്‍ക്കൊപ്പമെത്തുന്ന രാജ്യങ്ങളില്‍നിന്നുമാത്രമെ സഹായം സ്വീകരിക്കാനാകൂവെന്നാണ‌് നിലപാട‌്. അങ്ങനെയെങ്കില്‍ അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ‌്, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നേ സഹായം സ്വീകരിക്കാനാകുവെന്നും മന്ത്രി പറയുകയുണ്ടായി.
Post Your Comments