ബ്രിട്ടണില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ രാജകീയ വിവാഹം. എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകളായ രാജകുമാരി യുജിനയുടെ വിവാഹമാണ് മാധ്യമങ്ങള്‍ ആഘോഷിക്കുന്നത്. 28 കാരിയായ യുജീന 32 കാരനായ ജാക്ക് ബ്രൂക്‌സ്ബാങ്കിനെയാണ് വിവാഹം കഴിക്കുന്നത്. ഹാരിയുടെയും മീഗന്റെയും കല്യാണത്തിന് ഈ വര്‍ഷം മെയില്‍ വിന്‍ഡ്‌സര്‍ കൊട്ടാരം വേദിയായിരുന്നു.
ഹാരിയുടെയും ഭാര്യ മീഗിന്റെയും രാജകീയ വിവാഹം ലോകശ്രദ്ധ നേടിയതിന് പിന്നാലെയാണ് വിന്‍ഡ്‌സര്‍ കൊട്ടാരത്തില്‍ മറ്റൊരു വിവാഹം. രാജ്ഞിയുടെ മൂന്നാമത്തെ മകന്‍ പ്രിന്‍സ് ആന്‍ഡ്രൂവിന്റെ മകളാണ് യുജീന രാജകുമാരി. സെന്റ് ജോര്‍ജ്ജ് ചാപ്പലിലാണ് വിവാഹച്ചടങ്ങുകള്‍. വിശിഷ്ടാതിഥികളടക്കം 1200 പേര്‍ക്കാണ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിരിക്കുന്നത്. അതേസമയം ആഘോഷങ്ങളില്‍ പ്രിന്‍സ് രാജകുമാരന്റെ ഭാര്യ കാമില രാജകുമാരി പങ്കെടുക്കുന്നില്ല. സ്‌കോട്‌ലാന്‍ഡിലുള്ള കാമില ചില ഉത്തരവാദിത്തങ്ങള്‍ അത്യാവശ്യമായും നിറവേറ്റേണ്ടതിനാലാണ് ചടങ്ങില്‍ പങ്കെടുക്കാത്തത്.
കഴിഞ്ഞ മെയില്‍ കൊട്ടാരത്തില്‍ നടന്ന ഹാരി രാജകുമാരന്റ വിവാഹം ലോകശ്രദ്ധ നേടിയിരുന്നു. ബ്രിട്ടിഷ് രാജവംശത്തിലെ കിരീടാവകാശികളിലൊരാളും ചാള്‍സ്ഡയാന രാജദമ്പതികളുടെ രണ്ടാമത്തെ പുത്രനാണ് ഹാരി രാജകുമാരന്‍. യുഎസ് ചലച്ചിത്ര താരവും കാമുകിയുമായ മേഗന്‍ മാര്‍ക്കിളിനെയാണ് ഹാരി രാജകുമാരന്‍ വിവാഹം കഴിച്ചത്.
Post Your Comments