കൊച്ചി : ഇപിഎഫ് ഓര്ഗനൈസേഷന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. കൃത്യ ശമ്പളത്തിന്‍റെ അടിസ്ഥാനത്തില്‍ തൊഴിലാളിയും തൊഴിലുടമയും ചേര്‍ന്നുകൊണ്ടുളള പി എഫ് പെന്‍ഷന്‍ വിഹിതം നല്‍കാനുള്ള ഒാപ്ഷന് അവസരം നിഷേധിച്ച ഇപിഎഫ് ഓര്ഗനൈസേഷന്റെ നടപടി റദ്ദാക്കികൊണ്ടാണ് ഹൈക്കോടതി വിധി. ആനുകൂല്യങ്ങള്‍ നിഷേധിച്ചതിനെതിരെ പതിനയ്യായിരത്തോളം പേര്‍ കക്ഷിചേര്‍ന്നിട്ടുള്ള 507 കേസുകളിലാണ് ജസ്റ്റീസുമാരായ എ.എന്‍.ബാബു, സുരേന്ദ്രമോഹന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിധി പ്രഖ്യാപിച്ചത്. 2014ല്‍ പ്രാബല്യത്തില്‍ വരുത്തിയ ഭേദഗതി വ്യവസ്ഥകള്‍ അപ്പാടെ റദ്ദാക്കിയാണ് കോടതി വിധി പുറത്തു വന്നത്. വിരമിക്കുന്ന ആ വര്‍ഷത്തിലെ ശമ്പള ശരാശരിയാണു പെന്‍ഷന്‍ നിര്‍ണയത്തിന് ആധാരമായ പ്രതിമാസ ശമ്പളമായി മുന്‍പു കണക്കാക്കിയിരുന്നത്. എന്നാല്‍ 60 മാസത്തെ ശമ്ബള ശരാശരിയെന്നു ഭേദഗതി വരുത്തിയതാണു പ്രധാനം. ഇതു പെന്‍ഷന്‍ കുറയാന്‍ വഴിവെക്കുമെന്ന ഹര്‍ജിക്കാരുടെ ആക്ഷേപം കോടതി വിലയിരുത്തിയിരുന്നു.
Post Your Comments