എല്ലാ ആരാധനാലയങ്ങളിലും വീടുകളിലും ആത്മീയ ചടങ്ങുകളിലും എല്ലാം ചന്ദനത്തിരികള്‍ക്ക് അതി പ്രാധാന്യമാണുള്ളത്. സുഗന്ധം പരക്കുമ്പോള്‍ തന്നെ ഒരുതരം ആത്മീയാനുഭൂതി അനുഭവപ്പെടുകയും ഉണര്‍വും ഉന്മേഷവും പരിസരങ്ങളില്‍ പോലും പടരുകയും ചെയ്യും.
വിശ്വാസിക്കുന്നവരുണ്ട്. എന്നാല്‍ അഗര്‍ബത്തികളെ സംബന്ധിച്ചുള്ള പുതിയ പഠനം പറയുന്നത് അത്ര സുഖകരമായ കാര്യമല്ല.
അഗര്‍ബത്തികളില്‍ നിന്നും പുറത്ത് വരുന്ന പുക കാന്‍സറിന് കാരണമാവുന്നുവെന്നാണ് സൗത്ത് ചൈന യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ശാസ്ത്രഞ്ജര്‍ നടത്തിയ പഠനം തെളിയിക്കുന്നത്. അതിശയമെന്തെന്നാല്‍, സിഗരറ്റിനെക്കാളും ഹാനികരമാണ് അഗര്‍ബത്തികള്‍ എന്നതാണ്. ഇവയില്‍ നിന്നും പുറത്ത് വരുന്ന പുകയിലുള്ള ചെറു കണികകള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുകയും ആളുകള്‍ അത് ശ്വസിക്കുക വഴി ശ്വാസകോശത്തില്‍ തങ്ങി നില്‍ക്കുകയും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നു എന്നാണ് വ്യക്തമായിരിക്കുന്നത്. ഇവയുടെ സുഗന്ധത്തിനായി ഉപയോഗിക്കുന്ന രാസവസ്തുക്കളും അതുപോലെ തന്നെ അപകടകരമാണത്രേ.
ഇതിന് പരിഹാരവും അവര്‍ നിര്‍ദേശിക്കുന്നുണ്ട്. ഒന്നാമതായി ഒന്നിലധികം അഗര്‍ബത്തികള്‍ ഒരു സമയം കത്തിക്കാതിരിക്കുക. അതുപോലെ തന്നെ കുട്ടികളില്‍ നിന്ന് ഇത് അകറ്റി സൂക്ഷിക്കുക. വെന്റിലേഷന്‍ ഉള്ള സ്ഥലങ്ങളില്‍ മാത്രം അത്യാവശ്യ കാര്യങ്ങള്‍ക്ക് കത്തിക്കുക. ശ്വസനത്തില്‍ ബുദ്ധിമുട്ടുള്ളവര്‍ അഗര്‍ബത്തികളുടെ പുക ശ്വസിക്കുകയുമരുത്.
Post Your Comments