Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsHealth & Fitness

വെള്ളം കുടിക്കുന്നതിനുമുണ്ട് ചില നേരവും കാലവുമൊക്കെ

ദാഹം തോന്നുമ്പോള്‍ മാത്രമല്ല, വിശക്കുമ്പോഴും വെള്ളം കുടിക്കാം

ജീവന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ ഒന്നാണ് ശുദ്ധമായ കുടിവെള്ളം. ഒരു മനുഷ്യന്റെ ശരീരത്തില്‍ 55% മുതല്‍78%വരെ ജലമാണ്. കൂടാതെ രക്തത്തിന്റെ 99 ശതമാനവും ജലം തന്നെ. ഒരുദിവസം 7 മുതല്‍ 12 ഗ്ലാസ് വരെ വെള്ളം ഒരു മനുഷ്യന് ആവശ്യമാണ്. എന്നാല്‍ വെള്ളം കുടിക്കുന്നതിനും ചില നേരവും കാലവും ഒക്കെ ഉണ്ട് പാലക്കും അറിയില്ല. ഏതെല്ലാം നേരങ്ങളിലാണ് വെള്ളം കുടിക്കേണ്ടത് എന്നും കുടിക്കാന്‍ പാടില്ലാത്തത് എന്ന് വിദഗ്ദ്ധര്‍ കൃത്യമായി പറയുന്നു.

10-Ways-Drinking-Water

രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ 1-2 ഗ്ലാസ് വെള്ളം കുടിക്കുന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും ആന്തരിക അവയവങ്ങളുടെ സുഖകരമായ പ്രവര്‍ത്തനത്തിനും ഇത് സഹായിക്കും. എപ്പോഴും ഭക്ഷണം കഴിക്കുന്നതിന് അര മണിക്കൂര്‍ മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ഭാരം കുറക്കാനും വിശപ്പ് ശമിപ്പിക്കാനും സഹായിക്കുന്നു. ഭക്ഷണം അധികം കഴിക്കാതെ ഉള്ളിലെത്തുന്ന ഭക്ഷണത്തെ സ്വീകരിക്കാന്‍ വയറിനെ ഇത് സജ്ജമാക്കുന്നു. എന്നാല്‍ ഭക്ഷണം കഴിച്ചയുടന്‍ വെള്ളം കുടിക്കുന്നത് ആരോഗ്യകരമല്ല. ഭക്ഷണശേഷം 20-30 മിനിറ്റ് കഴിഞ്ഞാണ് വെള്ളം കുടിക്കേണ്ടത്. ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നതും കഴിവതും ഒഴിവാക്കണം.

ദാഹം തോന്നുമ്പോള്‍ മാത്രമല്ല, വിശക്കുമ്പോഴും വെള്ളം കുടിക്കാം. സാധാരണ ഭക്ഷണം കഴിക്കുന്ന സമയങ്ങളിലല്ലാതെ വിശക്കുകയാണെങ്കില്‍ ആദ്യം കുറച്ച് വെള്ളം കുടിച്ച് 10 മിനിറ്റ് വിശ്രമിക്കുക. എന്നിട്ടും വിശപ്പ് ശമിക്കുന്നില്ലെങ്കില്‍ മാത്രം ഭക്ഷണ പദാര്‍ത്ഥങ്ങളെ ആശ്രയിക്കുക. തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് 75 ശതമാനവും സഹായിക്കുന്നത് വെള്ളമാണ്. ഈ പ്രവര്‍ത്തനങ്ങള്‍ പ്രയാസം കൂടാതെ നടക്കാന്‍ വെള്ളം അത്യാന്താപേക്ഷിതവുമാണ്. ക്ഷീണം തോന്നുന്ന ഏതു സമയത്തും ഒരു ഗ്ലാസ് വെള്ളം നല്‍കുന്ന ഉണര്‍വ്വ് വളരെ വലുതാണ്.

WATER

ദിവസത്തിന്റെ ആദ്യപകുതിയില്‍ കൂടുതല്‍ വെള്ളം കുടിക്കുന്നതാണ് നല്ലത്. രാത്രിയില്‍ ഉറക്കം ശരിയാവുന്നില്ലെങ്കില്‍ പകല്‍ ധാരാളം വെള്ളം കുടിച്ചു നോക്കാവുന്നതാണ്. ശരീരം രാത്രിയിലും പ്രവര്‍ത്തനക്ഷമമായതിനാല്‍ ആവശ്യത്തിന് വെള്ളം ലഭ്യമാക്കേണ്ടതുണ്ട്.

വ്യായാമം ചെയ്യുന്നതിനു മുന്‍പും ശേഷവും ധാരാളം വെള്ളം കുടിക്കണം. പേശികളുടെ ആയാസരഹിതമായ പ്രവര്‍ത്തനത്തിനും ക്ഷീണമകറ്റി ഊര്‍ജ്ജസ്വലത നല്‍കുന്നതിനും ഇത് നല്ലതാണ്. രോഗബാധിതാനായിരിക്കുന്ന ഒരു വ്യക്തിക്ക് കൂടുതല്‍ വെള്ളം നല്‍കുന്നത് നന്നായിരിക്കും. ഇത് രോഗം പെട്ടെന്ന് സുഖപ്പെടുന്നതിനു സഹായിക്കും. ഗര്‍ഭിണികളും, മുലയൂട്ടുന്ന സ്ത്രീകളും ദിവസവും കുറഞ്ഞത് 10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കേണ്ടതുണ്ട്. ശുദ്ധമായ പച്ചവെള്ളം നേരിട്ടു തന്നെ കുടിക്കണമെന്നാണ് ശാസ്ത്രം എന്നാല്‍ രാസവസ്തുക്കളും, രുചിക്കൂട്ടുകളും ചേര്‍ന്ന വെള്ളം തീര്‍ത്തും അപകടകരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button