ഇനി കാറുകൾ സ്വന്തമായി വാങ്ങാതെ സ്വന്തമെന്നപോലെ ഉപയോഗിക്കാവുന്ന ആകർഷക പദ്ധതിയുമായി മഹീന്ദ്ര. അഞ്ച് വര്‍ഷത്തേക്ക് വരെ പുത്തന്‍ വാഹനങ്ങള്‍ ലീസിനെടുക്കാവുന്ന പദ്ധതിയാണ് കമ്പനി അവതരിപ്പിച്ചത്, കെ യു വി 100, ടി യു വി 300, സ്കോര്‍പിയോ, മരാസോ എന്നീ മോഡലുകളായിരിക്കും കമ്പനി ലീസായി നൽകുക. വാഹനത്തിനനുസരിച്ച 13,499 രൂപ മുതല്‍ 32,999 രൂപ വരെ മസംതോറും ലീസ് തുകയായി നല്‍കണം. ലീസിനെടുക്കുന്ന കാലയളവിൽ വാഹനത്തിന്റെ ഇന്‍ഷൂറന്‍സ്, റോഡ് അസിസ്റ്റന്‍സ്, റിപ്പയര്‍, എന്നിവ കമ്ബനി തന്നെ വഹിക്കും. ഇനി അപകടമുണ്ടായാല്‍ വാഹനം നന്നാക്കി നല്‍കുന്നതും 24 മണിക്കൂറിനുള്ളില്‍ പകരം വാഹനം ലഭ്യമക്കുന്നതും പദ്ധതിയിലുണ്ട്.
ആദ്യഘട്ടത്തിൽ മുംബൈ, പുനെ, അഹമ്മദാബാദ്, ഹൈദരാബാദ്, ബംഗളുരു എന്നീ നഗരങ്ങളില്‍ മാത്രം ലഭ്യമാകുന്ന പദ്ധതി രണ്ടാം ഘട്ടത്തില്‍ മറ്റു 19 നഗരങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്. ചുരുങ്ങിയ കാലത്തേക്ക് പുതിയ വാഹങ്ങള്‍ ഉപയോഗിക്കേണ്ടവര്‍ക്ക് പദ്ധതി ഗുണകരമായിരിക്കും.
Post Your Comments