ന്യൂഡൽഹി : ഒരു കുടുംബത്തിനെ മൂന്ന് പേരെ കുത്തികൊന്ന കേസിൽ പത്തൊമ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കളായ മിതിലേഷ് (40), ഭാര്യ സിയ (40) ഇളയ മകൾ നേഹ (16) എന്നിവരെ കുത്തി കൊലപ്പെടുത്തിയ കേസിൽ സൂരജ് വേർമയെയാണ് അറസ്റ്റ് ചെയ്തത്. മിതിലേഷ്-സിയ ദമ്പതികളുടെ മൂത്ത മകനാണ് സുരാജ് വേർമ.
ദില്ലിയിലെ വസന്ത് കുഞ്ചിൽ ബുധനാഴച്ച രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് മൃതദേഹങ്ങൾ കണ്ടത്. ഇവർ അയൽക്കാരെ വിവരമറിയിച്ചതിനെ തുടര്ന്ന് പൊലീസെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ സൂരജിനെ ചെറിയ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കുടുംബത്തെ മോഷ്ടാക്കൾ കൊലപ്പെടുത്തി എന്നായിരുന്നു സൂരജ് പൊലീസിൽ മൊഴ് നൽകിയത്. എന്നാൽ ഇത് വിശ്വസിക്കാൻ പോലീസിനായില്ല. തുടർന്ന് സൂരജിനെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. മാതാപിതാക്കൾ നിരന്തരമായി പഠിക്കാൻ നിർബന്ധിക്കും, ക്ലാസ്സ് കട്ട് ചെയ്താൽ ശകാരിക്കും, പട്ടം പറത്താൻ സമ്മതിക്കില്ല. ഇവരുടെ ശല്യത്തിൽനിന്നും രക്ഷപ്പെടുന്നതിനാണ് കൊലപ്പെടുത്തിയതെന്ന് സൂരജ് പറഞ്ഞു.
സംഭവം നടന്ന് ദിവസം മിതിലേഷ് സൂരജിനെ മർദിക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു. ഇതിൽ മനം നൊന്ത സൂരജ് കുടുംബത്തെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ചു. തുടർന്ന് വീടിനടുത്തുള്ള കടയിൽ പോയി കത്തിയും കത്രികയും വാങ്ങിച്ചു. വീട്ടിലെത്തിയ സൂരജ് കുടുംബത്തോടൊപ്പം ചെലവഴിച്ചു. രാത്രി എല്ലാവരും ഉറങ്ങിയതിനുശേഷം പുലർച്ചെ മൂന്ന് മണിക്ക് കൈയിൽ കരുതിയ കത്തിയും കത്രികയും എടുത്ത് സൂരജ് മാതാപിതാക്കളുടെ റൂമിലേക്ക് പോയി.
Post Your Comments